Breaking News

Trending right now:
Description
 
Feb 11, 2014

സിഡ്‌നിയില്‍ ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചു

image സിഡ്‌നി: സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ആദ്യഫല പെരുന്നാള്‍ ആഘോഷിച്ചു. പണ്ടുകാലങ്ങളില്‍ കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍നിന്നു ലഭിക്കുന്ന ആദ്യവിളവ്‌ ദൈവത്തിന്‌ കാണിക്ക അര്‍പ്പിക്കുന്ന ആചാരത്തെ അനുസ്‌മരിക്കുന്നതാണ്‌ ആദ്യഫല പെരുന്നാള്‍. ഇടവകാംഗങ്ങള്‍ സമര്‍പ്പിച്ച കാണിക്ക സാധനങ്ങള്‍ വികാരി ഫാ. ബെന്നി ഡേവിഡ്‌ ആശീര്‍വദിച്ചു. തുടര്‍ന്ന്‌ നടന്ന ലേലത്തില്‍ എല്ലാവരും പങ്കെടുത്തു.
വയോംഗ്‌ സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കോണ്‍ഗ്രിഗേഷന്‍ വികാരി ഫാദര്‍ ബാബു കുര്യന്‍, ഇടവക ട്രസ്റ്റി ജോണ്‍ മാത്യു, ചാള്‍സ്‌ തോമസ്‌, അപ്പു പുലിക്കോട്ടില്‍, ഇടവക മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.