Breaking News

Trending right now:
Description
 
Feb 11, 2014

സാംസങിന്റെ പുതുനിര സ്‌മാര്‍ട്ട്‌ റഫ്രിജറേറ്ററുകള്‍

image
ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ പുതുനിര ഇക്കോ ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ റഫ്രിജറേറ്ററുകള്‍ വിപണിയിലെത്തിച്ചു. സാധാരണ റഫ്രിജറേറ്ററുകളേക്കാള്‍ 20 ശതമാനം കുറവ്‌ വൈദ്യുതി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ സാങ്കേതിക വിദ്യയാണ്‌ സ്‌മാര്‍ട്ട്‌ റഫ്രിജറേറ്ററുകളുടെ പ്രത്യേകത.

പുതിയ സ്‌മാര്‍ട്ട്‌ റഫ്രിജറേറ്ററിലെ ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കമ്പ്രസര്‍ റഫ്രിജറേറ്ററിന്റെ ദൈനംദിന ഉപയോഗത്തിനനുസരിച്ച്‌ തണുപ്പ്‌ സ്വയം ക്രമീകരിക്കും. ഇത്‌ ഭക്ഷണത്തിന്റെ പുതുമ നിലനിര്‍ത്തുകയും കാര്‍ബണ്‍ ഡയോക്‌സൈഡ്‌ ഉല്‍പാദനം കുറയ്‌ക്കുകയും ചെയ്യും. 110 മുതല്‍ 300 വോള്‍ട്ട്‌ വരെയുള്ള വ്യതിയാനങ്ങളെ ചെറുക്കാന്‍ സാധിക്കുന്നതു കൊണ്ട്‌ സ്റ്റെബിലൈസറിന്റെ ആവശ്യവുമില്ല. കൂടാതെ ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കമ്പ്രസറിന്‌ 10 വര്‍ഷത്തെ വാറണ്ടിയും സാംസങ്‌ നല്‍കുന്നുണ്ട്‌.

പുതിയ മോഡലുകള്‍ എത്തിയതോടെ സാംസങ്‌ ഫ്രോസ്റ്റ്‌ ഫ്രീ റഫ്രിജറേറ്റര്‍ വിഭാഗത്തില്‍ 255 മുതല്‍ 555 ലിറ്റര്‍ വരെ കപ്പാസിറ്റിയുള്ള 45 മോഡലുകള്‍ ലഭ്യമാണ്‌. വില 20,100 മുതല്‍ 179,000 രൂപ വരെ.