Breaking News

Trending right now:
Description
 
Feb 11, 2014

മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിയ്‌ക്കുനേരെ ബോംബാക്രമണം

image ബാഗ്‌ദാദ്‌: ഇറാക്കിലെ അല്‍ ഫലൂജ നഗരത്തില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക്‌ നേരെ ഇന്ന്‌ വെളുപ്പിന്‌ ബോംബ്‌ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്‌. മലയാളി നഴ്‌സുമാര്‍ക്ക്‌ പരിക്കേറ്റതായി സൂചനയില്ല. പതിമൂന്ന്‌ മലയാളി നേഴ്‌സുമാരാണ്‌ ഇവിടെ ജോലി ചെയ്യുന്നത്‌. ഇവര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്‌. ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റ്‌ സൗകര്യവുമൊക്കെ  വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്‌. 

ഈ നഴ്‌സുമാരില്‍ ഒരാളുടെ ഭര്‍ത്താവ്‌ രാവിലെ ഇവരുമായി ടെലിഫോണില്‍ സംസാരിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.