Breaking News

Trending right now:
Description
 
Feb 11, 2014

സ്വരാഞ്‌ജലി 2014, ടിക്കറ്റ്‌ വില്‍പന തുടങ്ങി

Sujeev Vsrghese
image സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തേഡാക്‌സ്‌ കത്തീഡ്രലിന്റെ ഭാഗമായ സെന്റ്‌ തോമസ്‌ ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വരാഞ്‌ജലി 2014 സംഗീത നൃത്ത സന്ധ്യയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്‌.

മാര്‍ച്ച്‌ 1-ാം തിയതി ശനിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ സില്‍വര്‍ വാട്ടറിലുള്ള ബഹായി സെന്ററിലാണ്‌ പരിപാടി നടത്തപ്പെടുക.

ടിക്കറ്റ്‌ ഇടവക വികാരി ഫാദര്‍ തോമസ്‌ വര്‍ഗീസില്‍നിന്നും സിഡ്‌നി ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. മാത്യൂസ്‌ എ മാത്യു വാങ്ങി വില്‍പനയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

ഷീല നായര്‍, വിദ്യ ഗോകുല്‍, ലളിത പോള്‍ തുടങ്ങിയവരോടൊപ്പം സിഡ്‌നിയിലുള്ള അനുഗ്രഹീത നര്‍ത്തകരും ക്ലാസ്സിക്കല്‍ & കണ്ടംപററി നൃത്തരൂപങ്ങള്‍,
ധരുഷണാസ്‌ ആര്‍ട്ട്‌സിന്റെ ലൈവ്‌ ബാന്‍ഡ്‌ പരിപാടി, ഉമ അയ്യര്‍, മെറീന സുമേഷ്‌, ദിവ്യ സായ്‌, നീതു സുരേഷ്‌ ബാബു, ഡോ. മുരളി വെങ്കടരാമന്‍, ബിജു ജോര്‍ജ്‌, ബിജു ഉമ്മന്‍ എന്നിവരുടെ ഗാനങ്ങള്‍ തുടങ്ങിയവയാണ്‌ പരിപാടിയിലുണ്ടാകുക.

പരിപാടിയുടെ മീഡിയ പാര്‍ട്ട്‌ണര്‍ ഗ്ലോബല്‍ മലയാളവും ടി വി പാര്‍ട്ട്‌ണര്‍ ഇന്ത്യന്‍ ചാനല്‍ ഓസ്‌ട്രേലിയയും ആണ്‌.

ടിക്കറ്റ്‌ നിരക്കുകള്‍(ഡിന്നറുള്‍പ്പെടെ)
ഗോള്‍ഡ്‌ പാസ്‌ - മുതിര്‍ന്നവര്‍ക്ക്‌ 50 ഡോളര്‍
കുട്ടികള്‍ക്ക്‌ 25 ഡോളര്‍
സില്‍വര്‍ പാസ്‌ - മുതിര്‍ന്നവര്‍ക്ക്‌ 30 ഡോളര്‍
5-13 വയസ്സിലുള്ള കുട്ടികള്‍ക്ക്‌ 15 ഡോളര്‍
5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌

അനീഷ്‌ ഫിലിപ്‌
0414 739 887
സാം പണിക്കര്‍
0433 410 970