Breaking News

Trending right now:
Description
 
Feb 11, 2014

വെസ്റ്റേണ്‍ സിഡ്‌നിയില്‍ 'പാഠശാല' യുടെ പ്രവര്‍ത്തനം തുടങ്ങി

Vincent Joseph
image സിഡ്‌നി: വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലയാള പഠനകേന്ദ്രം ' പാഠശാല' യുടെ പ്രവര്‍ത്തനം ഫെബ്രുവരി 2-ാം തിയതി ആരംഭിച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയ്‌ക്ക്‌ വെന്റ്‌ വര്‍ത്ത്‌ വില്‍ പബ്ലിക്‌ സ്‌കൂളില്‍ സിഡ്‌നിയിലെ പ്രമുഖ ഗായിക സ്‌മിത ബാലുവിന്റെ പ്രാര്‍ഥനാഗാനത്തോടെയാണ്‌ ചടങ്ങുകള്‍ തുടങ്ങിയത്‌.

തുടര്‍ന്ന്‌ പാഠശാല കുടുംബാംഗമായ സജി മരുതൂര്‍ക്കയുടെ പിതാവും ഭാഷാനിപുണനുമായ മരുതൂര്‍ക്കര സുബ്രഹ്മണ്യന്‍ നമ്പൂതിരി പാഠശാല ഉദ്‌ഘാടനം ചെയ്‌തു.
പാഠശാലയുടെ പ്രവര്‍ത്തനരീതികള്‍ പ്രധാന അധ്യാപകനായ ഷാബു തോമസും ഔദ്യോഗിക കാര്യങ്ങള്‍ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസര്‍ ദീപക്‌ കുമാര്‍ ചിദംബരാനന്ദവും വിശദീകരിച്ചു.
മലയാളം എഴുതാനും വായിക്കാനും പറയുവാനും പഠിപ്പിക്കുന്നതിനൊപ്പം മലയാളം പാട്ടുകളും കഥകളും വഴി മലയാള സംസ്‌കാരത്തിന്റെ തനിമ കുട്ടികളിലേയ്‌ക്കു പകരുക എന്നതും കൂടിയാണ്‌ പാഠശാല ലക്ഷ്യമിടുന്നത്‌.
പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജേക്കബ്‌ തോമസ്‌, ബീന ജേക്കബ്‌, ബിന്ദു പിള്ള, സ്‌മിത ബാലു, പ്രസീദ ദീപക്‌, കുമാര്‍ ചിദംബരാനന്ദന്‍, ഷാബു തോമസ്‌ എന്നിവരാണ്‌ പാഠശാലയുടെ ഊര്‍ജ സ്രോതസ്സുകള്‍.