Breaking News

Trending right now:
Description
 
Nov 03, 2012

ബ്രിട്ടനില്‍ സംസാരിക്കുന്ന എടിഎം കൗണ്ടര്‍

image ലണ്ടന്‍: എടിഎം കൗണ്ടറിലെ സ്‌ക്രീനില്‍ വായിച്ചുനോക്കി ഇനി പണമിടപാടുകള്‍ നടത്തേണ്ട. പകരം മെഷീനുമായി സംസാരിക്കാന്‍ അവസരമൊരുങ്ങുന്നു. ബ്രിട്ടനിലാണ്‌ ഇത്‌ ആദ്യമായി നടപ്പിലാക്കുന്നത്‌. കാഴ്‌ചശേഷി കുറഞ്ഞവര്‍ക്കും അന്ധര്‍ക്കും വേണ്ടിയാണ്‌ ഈ സംവിധാനമൊരുക്കുന്നത്‌. ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയ്‌സിന്റെ ഇംഗ്ലണ്‌ടിലെയും വെയില്‍സിലേയും 3000 എടിഎം കൗണ്ടറുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എടിഎമ്മില്‍ കയറി ഇയര്‍ഫോണ്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ സേവനങ്ങളുടെ ലിസ്റ്റ്‌ കേള്‍ക്കാം. ഏതു വേണമെന്നു പറഞ്ഞാല്‍ മതി. അന്ധര്‍ക്കും കാഴ്‌ചശേഷി കുറഞ്ഞവര്‍ക്കുമായി എടിഎം കൗണ്‌ടറുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബ്ലൈന്‍ഡ്‌ പീപ്പിള്‍ നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു.