Breaking News

Trending right now:
Description
 
Feb 10, 2014

മൈക്കിള്‍ മത്തായിക്ക് ടേബിള്‍ ടെന്നിസ് ദേശീയ സ്വര്‍ണം

image

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് ജോഷ് അണ്‍ലിമിറ്റഡ് 2013-14
ടേബിള്‍ ടെന്നിസ് ദേശീയ മത്സരത്തില്‍ മൈക്കിള്‍ മത്തായി
സ്വര്‍ണം നേടി. സംസ്ഥാന തലത്തില്‍ കൊച്ചിയില്‍ നടന്ന
മത്സരത്തില്‍ വിജയിയായാണ് ദേശീയ മത്സരത്തില്‍ കേരളത്തെ
പ്രതിനിധീകരിച്ചത്.

മുംബൈ ബൊറിവ്‌ലി ഡോണ്‍ ബോസ്‌ക്കോ ഹൈസ്‌കൂളില്‍
സംഘടിപ്പിച്ച മത്സരത്തില്‍ മഹാരാഷ്ട്രയുടെ അമിതിനെ
ഫൈനലില്‍ പരാജയപ്പെടുത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കൈസാദ് എം. ബറൂച്ച മെഡല്‍ സമ്മാനിച്ചു.

ആലപ്പുഴ കരിക്കംപള്ളില്‍ കുടുംബാംഗമാണ് എച്ച്ഡിഎഫ്‌സി
ബാങ്ക് ചെങ്ങന്നൂര്‍ ബ്രാഞ്ച് ഹെഡ്ഡായ മൈക്കിള്‍ മത്തായി. കേരള ടേബിള്‍
ടെന്നിസ് അസോസിയേഷന്‍ ട്രഷററുമാണ്. കേരള
യൂണിവേഴ്‌സിറ്റി ടേബിള്‍ ടെന്നിസ് ടീം ക്യാപ്റ്റനായിരുന്നു.
നാലാം സ്റ്റാന്‍ഡാര്‍ഡില്‍ പഠിക്കുന്ന മകള്‍ റീവ അന്ന മൈക്കിള്‍ കേരള
സംസ്ഥാന ടേബിള്‍ ടെന്നിസ് കേഡറ്റ് ടീം അംഗമാണ്.