Breaking News

Trending right now:
Description
 
Nov 03, 2012

ആകാശ്‌ ടാബ്‌ലറ്റ്‌ ഐക്യരാഷ്ട്രസഭയില്‍ പ്രദര്‍ശിപ്പിക്കും

image ന്യൂയോര്‍ക്ക്‌: ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യയുടെ അഭിമാന കണ്ടുപിടുത്തമായ ആകാശ്‌ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 28ന്‌ ന്യൂയോര്‍ക്കില്‍ ചേരുന്ന ഐക്യരാഷ്‌ട്ര സഭയുടെ യോഗത്തിലായിരിക്കും ആകാശ്‌ ടാബ്‌ലറ്റിനെ അവതരിപ്പിക്കുകയെന്ന്‌ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്‍ദീപ്‌ സിംഗ്‌ പുരി പറഞ്ഞു. വളരെ ചെലവ്‌ കുറഞ്ഞ ടാബ്‌ലറ്റ്‌ ആയ ആകാശ്‌ വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവം സൃഷ്‌ടിക്കുമെന്നാണ്‌ പ്രതീക്ഷ. ഒക്‌ടോബറിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആകാശ്‌ ടാബ്‌ലറ്റുകള്‍ പുറത്തിറക്കിയത്‌. വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്രദമായ രീതിയിലാണ്‌ ഇതു രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഇതിനോടകംതന്നെ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ആകാശ്‌ ടാബ്‌ലറ്റുകളുടെ നിര്‍മാണത്തിനു ടെന്‍ഡര്‍ ഏറ്റെടുത്ത ഡാറ്റാവിന്‍ഡിന്റെ സിഇഒ സുനിത്‌ സിംഗ്‌ തുളിയും യുഎന്‍ പരിപാടിയില്‍ പങ്കെടുക്കും.