Breaking News

Trending right now:
Description
 
Feb 10, 2014

ആമസോണ്‍ ഇന്ത്യയില്‍ മ്യൂസിക്‌, വീഡിയോ ഗെയിം കളക്ഷനുകള്‍

image
ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വിപണിയിലെ ഏറ്റവും വലിയ മ്യൂസിക്‌, വീഡിയോ ഗെയിം ശേഖരവുമായി ആമസോണ്‍ ഇന്ത്യ. നാലു ലക്ഷത്തിലധികം മ്യൂസിക്‌ ടൈറ്റലുകളും 2600 ലധികം വീഡിയോ ഗെയിമുകളുമാണ്‌ ആമസോണ്‍ ഇന്ത്യ പോര്‍ട്ടലില്‍ പുതുതായി അവതരിപ്പിക്കുന്നത്‌.
ഇതിനു പുറമേ ലഗേജ്‌ ആന്റ്‌ ബാഗ്‌സ്‌ വിഭാഗത്തില്‍ 3500 പുതിയ കളക്ഷന്‍ കൂടി ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നു. ഈ പുതിയ ഉല്‍പന്ന നിരകളും കൂടി ചേരുമ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍ മൊത്തം 18 വിഭാഗം ഉല്‍പന്നങ്ങള്‍ ലഭ്യമാകും. ഇവയിലെല്ലാം കൂടി ഒന്‍പത്‌ ലക്ഷത്തിലധികം ഉല്‍പന്നങ്ങളാണ്‌ ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നത്‌. ഇതിന്‌ പുറമേ 10 ദശലക്ഷം പുസ്‌തകങ്ങളും രണ്ടു ദശലക്ഷം ഇ-ബുക്കുകളും ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്‌.