Breaking News

Trending right now:
Description
 
Feb 10, 2014

മായാജാല വിസ്മയത്തിനൊരുങ്ങി ഓസ്‌ട്രേലിയ

Arun Mathew
image

മെല്‍ബണ്‍: ഇന്ദ്രജാല വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ലോകപ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ്   മുതുകാടിനും സംഘത്തിനുമായി ഓസ്‌ട്രേലിയ കാത്തിരിക്കുന്നു.  ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരുള്ള 'Muthukad's World of Illutions', ആദ്യമായാണ് ഓസ്‌ട്രേലിയന്‍ കാണികളെ തേടിയെത്തുന്നത്.മലയാളികള്‍ക്കു മാത്രമല്ല, വിദേശികള്‍ക്കും സുപചിരിതനായ മുതുകാട് ഓസ്‌ട്രേലിയയിലെ അഞ്ചു വേദികളിലാണ് മാജിക് ലോകത്തെ ഏറ്റവും മികച്ച ഇനങ്ങളുടെ വിസ്മച്ചെപ്പ് തുറക്കുന്നത്.

മേയ് 7 മുതല്‍ 29 വരെ നീളുന്ന പര്യടനത്തില്‍ മെല്‍ബണ്‍, സിഡ്‌നി, അഡ്‌ലൈഡ്, ബ്രിസ്‌ബെയിന്‍, ഗോള്‍ഡ്‌ കോസ്റ്റ്  എന്നിവിടങ്ങളില്‍ മുതുകാടും സംഘവും കാണികളെ അത്ഭുതപ്പെടുത്തും. മായാജാലവേദിയിലെ ഏറ്റവും വിസ്മയകരമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് മുതുകാടിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയിലെത്തിക്കുന്നത്. ഏകദേശം 3 ടണ്‍ ഓളം വരുന്ന ഉപകരണങ്ങളും ഇരുപതോളം വരുന്ന പ്രതിഭകളുമാണ് സംഘത്തിലുള്ളത്.



പ്രഭത്ഭരായ മാന്ത്രികര്‍ പോലും വേദിയിലവതരിപ്പിക്കും മുമ്പ് രണ്ടുവട്ടം ആലോചിക്കുന്ന ജാലവിദ്യയായ ഡെയര്‍ ഡെവിള്‍ എസേ്കപ്പ്'. പോപ്പോലുര്‍ എസ്‌കേപ്പ് ആക്ട്, വാട്ടര്‍എസ്‌കേപ്. തുടങ്ങിയ ജാലവിദ്യകള്‍ എല്ലാം വിജയകരമായി അവതരിപ്പിച്ചിട്ടുള്ള മുതുകാട് ലോകത്തെ ഏറ്റവും മികച്ച എസ്കേപ്പ് ആര്ട്ടിസ്റ്റുകളിളൊരാളാണ്.

വാഴക്കുന്നത്തെപ്പോലെ അതിപ്രഗത്ഭരായ  നിരവധി മജീഷ്യന്മാര്‍ക്ക് ജന്മംകൊടുത്ത കേരളത്തില്‍ നിന്ന് ലോക നെറുകയിലെത്തിയ മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. ലോകമെമ്പാടും ആരാധകരുള്ള അദ്ദേഹത്തിന് മജീഷ്യന്മാരുടെ രാജ്യാന്തര സംഘടനയായ അമേരിക്കയിലെ ഐഎംഎസ് (International Magicians Society) 2011 ല്‍ മെര്‍ലിന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഒരുമാന്ത്രികന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരവും മാജിക്കിലെ ഓസ്‌കാറുമാണിത്‌ . കൂടാതെ ഇദ്ദേഹം 1996ല്‍ തിരുവനന്തപുരത്ത്‌ ആരംഭിച്ച മാജിക്‌ അക്കാദമി ശാസ്‌ത്രീയമായി മാജിക്‌ പഠിപ്പിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യസ്ഥാപനവുമാണ്‌.

ഓസ്ട്രേലിയയില്‍ 'Muthukad's World of Illutions' അരങ്ങേറുന്ന വേദികളുടെ വിവരങ്ങള്‍:

MELBOURNE - 9 March 2014, 06.30PM
Venue: Sir Robert Blackwood Hall, Clayton, VIC:3800
Presented By: Aantzz Publicizing
Contact:1300 983 725, 0468 333 200
Ticket Booking: www.itZticketZ.com.au

BRISBANE - 15 March 2014, 06.00PM

Venue:RNA Showground
Presented By: Jvala Cultural Society Inc
Contact:0433 385 799, 0425 337 553, 0413 942 180, 0430 383 825

ADELAIDE - 22 March 2014, 05.00 PM
Venue: The Michael Murray centre of performing Arts
Presented By: Adelaide Events
Contact: 0403 672 425, 0403, 672 425

SYDNEY - 29 March 2014, 07.00 PM
Venue: Liverpool Catholic Club Events Complex
Presented By: Dreams Media Group and Sydney Malayalee Radio
Contact:0426 848 390, 0419 306 202, 0402 677 359, 0414 547 188