Breaking News

Trending right now:
Description
 
Feb 10, 2014

2 മലയാളി യുവാക്കളടക്കം​, 5 പേര്‍ താമ്പയില്‍ കാറപടത്തില്‍ മരിച്ചു

Johnson Punchakkonam
image

ടാമ്പ, ഫ്‌ളോറിഡ: തെറ്റായി എതിര്‍ ദിശയില്‍ നിന്നു പാഞ്ഞു വന്ന ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ എസ്.യു.വി. കാറിലിടിച്ച് 2 മലയാളികളടക്കം നാലു യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയിലെ  വിദ്യാര്‍ഥികള്‍ മരിച്ചു. ഞായറഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണു സംഭവം.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയില്‍ നിയമ വിദാര്‍ഥിയായ ജോബിന്‍ കുരിയാക്കോസ്-21, ദാമി യേശുദാസ് എന്നിവരാണു മരിച്ച മലയാളി വിദ്യാര്‍ഥികള്‍. അങ്കിത് പട്ടേല്‍, ഇംത്യാസ് ഇല്യാസ് എന്നിവരാണു മറ്റു രണ്ടു പേര്‍. ഹ്യണ്ടേ സോണറ്റ കാറിലായിരുന്നു ഇവര്‍.
ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ കത്തി. ഫോര്‍ഡ് എക്‌സ്‌പ്ലോററില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ഇടവകാഗമാണ് ജോബിൻ.  ന്യു യോര്‍ക്ക് യോങ്കേഴ്‌സില്‍ നിന്നു 11 വര്‍ഷം മുന്‍പ് ഫ്‌ളോറിഡക്ക് പോയതാണു. കോട്ടയത്തിനടുത്ത് അമയനൂര്‍ ഓമത്തിലായ പന്തമ്മാക്കല്‍ ജോയി കുര്യാക്കോസിന്റെയും മാവേലിക്കര സ്വദേശി മറിയാമ്മ ജോയിയുടെയും (വത്സ) രണ്ടു പുത്രന്മാരില്‍ ഇളയവനാണു ജോബിൻ. ജോയല്‍ ആണു സഹോദരന്‍.
യേശുദാസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.