Breaking News

Trending right now:
Description
 
Feb 10, 2014

കുളിച്ചാലുടന്‍ ചര്‍മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നു?

image കുളിച്ചുകഴിയുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പലകാരണം കൊണ്ടും ഉണ്ടാകുന്നു. തണുത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോള്‍ മാത്രം ചര്‍മം ചൊറിഞ്ഞു തടിച്ചു പൊങ്ങിവരുന്ന അവസ്ഥയ്‌ക്ക്‌ കോള്‍ഡ്‌ അര്‍റ്റിക്കേരിയ എന്നു പറയുന്നു. എന്നാല്‍ ഇതു ചിലരില്‍ ചൂടുവെള്ളമോ, പച്ചവെള്ളമോ മാറിമാറി ഉപയോഗിച്ചാലുണ്ടാക്കുന്നു. കുളിച്ചു കഴിയുമ്പോള്‍ ചര്‍മത്തില്‍ അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന അവസ്ഥയ്‌ക്ക്‌ അക്വാജനിക്‌ പ്രൂറിറ്റസ്‌ എന്നു പറയുന്നു. ശരീരത്തിന്റെ അമിത പ്രതിപ്രവര്‍ത്തനമാണ്‌ ഈ അവസ്ഥയ്‌ക്കു കാരണം. ചര്‍മത്തിന്റെ ഉപരിതല പാളികളില്‍ സ്ഥിതി ചെയ്യുന്ന ആന്റിജന്‍ കുളിച്ചുകഴിയുമ്പോള്‍ ഈര്‍പ്പമുള്ള ചര്‍മത്തിലൂടെ സുഗമമായി അകത്തേക്കു പ്രവേശിക്കുകയും തുടര്‍ന്നുള്ള പ്രതിപ്രവര്‍ത്തനത്തെ തുടര്‍ന്നു ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്നു. കുളിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത്‌ നന്ന്‌. ചര്‍മം ദീര്‍ഘനേരം നനഞ്ഞിരിക്കാന്‍ അനുവദിക്കാതെ ശരീരം ഉണങ്ങിയ തോര്‍ത്തുകൊണ്ട്‌ പെട്ടെന്ന്‌ ഒപ്പിയെടുക്കണം. ശരീരത്തിലെ എണ്ണമയം നീക്കം ചെയ്യണം. ചര്‍മത്തിന്റെ അസ്വസ്ഥതകള്‍ മാറ്റുന്നതിന്‌ ആന്റി ഹിസ്റ്റമിന്‍ മരുന്നുകള്‍ ദീര്‍ഘനാള്‍ കഴിക്കേണ്ടി വന്നേക്കാം.