Breaking News

Trending right now:
Description
 
Feb 09, 2014

മാരുതി 800ന്റെ നിര്‍മാണം നിര്‍ത്തി; ഇനി ഓര്‍മ

image ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട കാര്‍ മാരുതി 800 ഓര്‍മ്മയാകുന്നു. മാരുതി 800-ന്റെ ഉല്‌പാദനം പൂര്‍ണമായും നിര്‍ത്തിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ജനുവരി 18 മുതല്‍ മാരുതി 800-ന്റെ നിര്‍മ്മാണം നിര്‍ത്തിയതായും എന്നാല്‍ അടുത്ത 8-10 വര്‍ഷത്തേക്ക്‌ സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ ലഭ്യമായിരിക്കുമെന്നും മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടര്‍ സി.വി രാമന്‍ പറഞ്ഞു. 2010-ല്‍ ഇന്ത്യയിലെ ഹൈദരാബാദ്‌, ബാംഗളൂര്‍, കാണ്‍പൂര്‍, പൂനെ തുടങ്ങി 13 പ്രമുഖനഗരങ്ങളില്‍ മാരുതി 800 വില്‍പ്പന നിര്‍ത്തിയിരുന്നു. മാരുതി സുസൂകി ഓട്ടോ ഗിയറുള്ള സെലേറിയോ പുറത്തിറക്കിയതോടെയാണ്‌ മാരുതി 800 നിര്‍ത്താനുള്ള തീരുമാനമെടുത്തിരിക്കുന്നത്‌. 1983-ല്‍ 50,000 രൂപയ്‌ക്കാണ്‌ മാരുതി 800 പുറത്തിറക്കിയത്‌.