Breaking News

Trending right now:
Description
 
Feb 08, 2014

മാര്‍പാപ്പയുടെ ബൈക്ക്‌ 2.03 കോടി രൂപയ്‌ക്ക്‌ ലേലംകൊണ്ടു

image ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്ക്‌ സമ്മാനമായി കിട്ടിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക്‌ റിക്കാര്‍ഡ്‌ തുകയ്‌ക്കു ലേലത്തില്‍പ്പോയി. 3,26,000 ഡോളര്‍ (2,03,32,620 രൂപ) നല്‌കി ബൈക്കു വാങ്ങിയ യൂറോപ്യന്‍ സ്വദേശി ആരെന്നു വെളിപ്പെടുത്തിയിട്ടില്ല. ബൈക്കിന്റെ യഥാര്‍ഥ വിലയേക്കാള്‍ പതിനാറു മടങ്ങുവരും ഈ തുക. ഒരു വിന്റേജ്‌ ഇതര മോട്ടോര്‍ വാഹനത്തിന്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന്‌ ലേല കമ്പനിയായ ബോണ്‍ഹാംസ്‌ അറിയിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ഥാപിതമായതിന്റെ 110-ാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ കമ്പനി ഉടമസ്ഥര്‍ മാര്‍പാപ്പയ്‌ക്കു സമ്മാനിച്ചതാണ്‌ ഈ 1585സിസി ഡൈനാ സൂപ്പര്‍ ഗ്ലൈഡ്‌ മോഡല്‍ ബൈക്ക്‌. കത്തോലിക്കാ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തന സ്ഥാപനമായ കാരിത്താസ്‌ റോമയ്‌ക്കു പണം കണ്ടെത്താന്‍ ബൈക്ക്‌ മാര്‍പാപ്പ ദാനം ചെയ്‌തു. ഒരിക്കല്‍പ്പോലും ഓടിച്ചുനോക്കിയിട്ടില്ലാത്ത ബൈക്കില്‍ മാര്‍പാപ്പയുടെ കൈയൊപ്പുണ്ട്‌. മാര്‍പാപ്പയ്‌ക്കു ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനി സമ്മാനിച്ച ജാക്കറ്റും ഒപ്പം ലേലം ചെയ്‌തു. ഇതിന്‌ 57,500 യൂറോ (48,76,977 രൂപ) ലഭിച്ചു.