Breaking News

Trending right now:
Description
 
Feb 08, 2014

അടുത്തവര്‍ഷം മുതല്‍ ഇലക്‌ട്രോണിക്‌ പാസ്‌പോര്‍ട്ട്‌

image നിലവിലെ ബുക്ക്‌ രൂപത്തിലുള്ള പാസ്‌പോര്‍ട്ടിനു പകരം അടുത്തവര്‍ഷം മുതല്‍ ഇലക്‌ട്രോണിക്‌ പാസ്‌പോര്‍ട്ട്‌ ഏര്‍പ്പെടുത്തും. മുഖ്യ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ മുക്തേഷ്‌ കെ. പാര്‍ദേശിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇലക്‌ട്രോണിക്‌ ചിപ്പ്‌ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക്‌ കാര്‍ഡാണ്‌ ഇനി ലഭിക്കുക. പാസ്‌പോര്‍ട്ട്‌ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കു പുറമേ ബയോമെട്രിക്‌ ഇന്‍ഫര്‍മേഷന്‍, പാസ്‌പോര്‍ട്ട്‌ ഓഫീസറുടെ ഡിജിറ്റല്‍ ഒപ്പ്‌ എന്നിവയും ഈ ഇലക്‌ട്രോണിക്‌ ചിപ്പില്‍ ഉണ്ടായിരിക്കും. പാസ്‌പോര്‍ട്ട്‌ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷിതമായിരിക്കുന്നതിനും വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഇല്ലാതാക്കുന്നതിനുമാണു പുതുതലമുറ പാസ്‌പോര്‍ട്ട്‌ ഏര്‍പ്പെടുത്തുന്നതെന്നു മുഖ്യപാസ്‌പോര്‍ട്ട്‌ ഓഫീസര്‍ വ്യക്തമാക്കി. ഇ-പാസ്‌പോര്‍ട്ട്‌ പദ്ധതിയുടെ ഏകോപനത്തിനായി ടാസ്‌ക്‌ ഫോഴ്‌സിനു രൂപം നല്‍കിയതായും ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 2013ല്‍ രാജ്യത്ത്‌ 85 ലക്ഷത്തോളം പാസ്‌പോര്‍ട്ടുകളാണു നല്‍കിയത്‌. 2012നെ അപേക്ഷിച്ച്‌ 15 ശതമാനം കൂടുതലാണിത്‌. ഈ വര്‍ഷം ഒരു കോടി പാസ്‌പോര്‍ട്ടുകള്‍ നല്‍കാനാവുമെന്നാണു പ്രതീക്ഷ. എല്ലാ വര്‍ഷവും ഒരു കോടി ജനങ്ങള്‍ക്കു പാസ്‌പോര്‍ട്ട്‌ നല്‍കുകയെന്നതു വിദേശകാര്യമന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ നേട്ടമായിരിക്കും. നിലവില്‍ ലോകത്ത്‌ അമേരിക്കയും ചൈനയും മാത്രമാണു പ്രതിവര്‍ഷം ഒരു കോടി പാസ്‌പോര്‍ട്ടുകള്‍ നല്‍കിവരുന്നത്‌. -മുക്തേഷ്‌ കെ. പാര്‍ദേശി ചൂണ്ടിക്കാട്ടി.