Breaking News

Trending right now:
Description
 
Feb 07, 2014

സ്‌പെഷല്‍ ഇഡ്ഡലിച്ചമ്മന്തി

സുശീലാദേവി
image തേങ്ങാ - ഒരു മുറി ചിരവിയെടുത്തത്‌

കൊത്തമല്ലി - രണ്ടു ടേബിള്‍സ്‌പൂണ്‍

വറ്റല്‍മുളക്‌ - ആവശ്യാനുസരണം

ഉഴുന്ന്‌ പരിപ്പ്‌ - രണ്ടു ടേബിള്‍സ്‌പൂണ്‍

തുവരപ്പരിപ്പ്‌ / കടലപ്പരിപ്പ്‌ / ചെറുപയര്‍ പരിപ്പ്‌ / പീസ്‌ പരിപ്പ്‌ എന്നിവ ഏതെങ്കിലും ഒന്നോ എല്ലാം കൂടിയോ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍


പുഴുക്കലരി - ഒരു ടേബിള്‍സ്‌പൂണ്‍

കായം - ആവശ്യത്തിന്‌

ഉലുവ - ഒരു ടേബിള്‍സ്‌പൂണ്‍

കുരുമുളക്‌ - ആവശ്യത്തിന്‌

ഉപ്പ്‌ - ആവശ്യത്തിന്‌

പുളി - ആവശ്യത്തിന്‌

ശര്‍ക്കര - ആവശ്യാനുസരണം

കറിവേപ്പില

നല്ലെണ്ണ/ വെളിച്ചെണ്ണ - രണ്ടു ടേബിള്‍സ്‌പൂണ്‍

ഒരു ടേബിള്‍സ്‌പൂണ്‍ എണ്ണ ചൂടാക്കി ഉലുവയും കായവും പൊരിച്ച്‌ കോരി മാറ്റുക. മുളക്‌ വറുത്ത്‌ കോരുക. ആ എണ്ണയില്‍ പരിപ്പുകളും അരിയും ചുവക്കുംവരെ വറത്തുകോരുക. കൊത്തമല്ലിയിട്ട്‌ ചൂടാകുമ്പോള്‍ കുരുമുളകും വേപ്പിലയും ചേര്‍ക്കുക. ഇവയെല്ലാം വറുത്തുകോരുക.

ഒരു ടേബിള്‍സ്‌പൂണ്‍ എണ്ണയില്‍ തേങ്ങ ചുവക്കുംവരെ വറത്ത്‌ കോരി മാറ്റുക. ആദ്യം വറുത്ത ചേരുവകള്‍ മിക്‌സിയില്‍ പതുക്കെ പൊടിച്ച്‌ അതില്‍ ഉപ്പ്‌, പുളി ചുരണ്ടിയ ശര്‍ക്കര, തേങ്ങ വറുത്തത്‌ എന്നിവ ചേര്‍ത്ത്‌ പൊടിക്കുക. ചമ്മന്തി തയാര്‍. ഇഡ്ഡലിക്കൊപ്പം ചോറിനൊപ്പവും ഉപയോഗിക്കാം.