Breaking News

Trending right now:
Description
 
Sep 16, 2012

മിക്‌സഡ്‌ വെജിററബിള്‍ സൂപ്പ്‌

image ചേരുവകള്‍ കാരറ്റ്‌ - 1 ഫ്രഞ്ച്‌ ബീന്‍സ്‌ - പത്തെണ്ണം ഗ്രീന്‍ പീസ്‌ - അര കപ്പ്‌ കോളിഫ്‌ളവര്‍ ചെറുതായി മുറിച്ചത്‌ - അര കപ്പ്‌ സ്‌പ്രിംഗ്‌ അണിയന്‍ - രണ്ടെണ്ണം സെലറി - ഒരു തണ്ട്‌ ബട്ടര്‍ - മൂന്നു ടേബിള്‍ സ്‌പൂണ്‍ മാവ്‌ - രണ്ടു ടേബിള്‍ സ്‌പൂണ്‍ പാല്‍ - നാല്‌ കപ്പ്‌ ബേ ലീഫ്‌ - രണ്ടെണ്ണം പാകം ചെയ്യുന്ന വിധം കാരറ്റ്‌, ബീന്‍സ്‌, സെലറി, സ്‌പ്രിംഗ്‌ അണിയന്‍ എന്നിവ ചെറുതായി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ സെലറി ഒഴികെയുള്ള എല്ലാ പച്ചക്കറികളിലുമായി രണ്ടു ടേബിള്‍ സ്‌പൂണ്‍ ബട്ടര്‍ ചേര്‍ക്കുക. കാല്‍ കപ്പ്‌ വെള്ളമൊഴിച്ച്‌ പാത്രം മൂടി മൈക്രോവേവില്‍ 80 ശതമാനം പവറില്‍ എട്ടു മിനിട്ട്‌ വയ്‌ക്കുക. വെന്തോ എന്നു നോക്കിയശേഷം പച്ചക്കറികള്‍ മാറ്റിവയ്‌ക്കുക. ബാക്കി ബട്ടര്‍ ഒരു പാത്രത്തിലെടുത്ത്‌ 80 ശതമാനം പവറില്‍ 20 സെക്കന്‍ഡ്‌ നേരം മൈക്രോവേവ്‌ ചെയ്യുക. ഇതിലേയ്‌ക്ക്‌ മാവ്‌ ചേര്‍ത്ത്‌ 100 ശതമാനം പവറില്‍ മൂന്നു മിനിട്ട്‌ നേരം മൈക്രോവേവ്‌ ചെയ്യുക. അതിനുശേഷം പാല്‌ ചേര്‍ത്ത്‌ ഇളക്കി 100 ശതമാനം പവറില്‍ അഞ്ചു മിനിട്ട്‌ നേരത്തേയ്‌ക്ക്‌ മൈക്രോവേവ്‌ ചെയ്യുക. അതിനുശേഷം പുറത്തെടുത്ത്‌ വേവിച്ച പച്ചക്കറികളും സെലറിയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കുക. വീണ്ടും നൂറു ശതമാനം പവറില്‍ അഞ്ചു മിനിട്ട്‌ നേരം മൈക്രോവേവ്‌ ചെയ്യുക. ചൂടോടെ ഉപയോഗിക്കാം.