Breaking News

Trending right now:
Description
 
Feb 07, 2014

സേവനമികവുമായി പീറ്റേഴ്‌സണ്‍ ട്രാവലിന്‌ എട്ടു വയസ്‌

അന്ന മത്തായി
image എയര്‍ ടിക്കറ്റിംഗ്‌ രംഗത്ത്‌ ഓസ്‌ട്രേലിയയില്‍ പേരെടുത്ത പീറ്റേഴ്‌സണ്‍ ട്രാവല്‍ എട്ടാം വര്‍ഷത്തിലേയ്‌ക്ക്‌.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌ തുടങ്ങി വിവിധ രാജ്യങ്ങളിലേയ്‌ക്ക്‌ യാത്രാസൗകര്യങ്ങള്‍ ലഭ്യമാക്കുന്ന പ്രമുഖ മലയാളി സ്ഥാപനമാണ്‌ പീറ്റേഴ്‌സണ്‍ ട്രാവല്‍സ്‌. 24 മണിക്കൂറും ലഭ്യമാകുന്ന കസ്‌ററമര്‍ കെയര്‍ സേവനം പീറ്റേഴ്‌സണ്‍ ട്രാവല്‍സിന്റെ പ്രത്യേകതയാണ്‌.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി ടൂര്‍ പാക്കേജുകളും പീറ്റേഴ്‌സണ്‍ ട്രാവല്‍ല്‍ നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രമുഖ ടൂര്‍ ഓപ്പറേറ്റിംഗ്‌ സ്ഥാപനങ്ങളുമായി ബന്ധമുണ്ട്‌ പീറ്റേഴ്‌സണ്‍ ട്രാവല്‍സിന്‌.

കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയിലേയ്‌ക്കുള്ള മലയാളി കുടിയേറ്റത്തിനൊപ്പം ട്രാവല്‍ രംഗത്തും മികച്ച വളര്‍ച്ചയാണ്‌ കാണിക്കുന്നത്‌. എയര്‍ഇന്ത്യ നിലവില്‍ മൂന്നു സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. ഓസ്‌ട്രേലിയ -കൊച്ചി സര്‍വീസ്‌ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കുത്തകയായിരുന്നെങ്കിലും പുതിയതായി ആരംഭിച്ച മലേഷ്യന്‍ എയര്‍ലൈന്‍സ്‌ മികച്ച മത്സരത്തിന്‌ കാരണമായി. എയര്‍ ഏഷ്യ പോലുള്ള കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനുകള്‍ മലയാളികള്‍ക്ക്‌ ഏറെ അനുഗ്രഹമായിരിക്കുമെന്ന്‌ പീറ്റേഴ്‌സണ്‍ ട്രാവല്‍സ്‌ ഉടമ ജിജു പീറ്റര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

പെരുമ്പാവൂര്‍ സ്വദേശിയായ ജിജു ഓസ്‌ട്രേലിയയിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്‌.

www.petersontravel.com.au

62/2-12, Civic Av. Pendle Hill, NSW 2145

Ph: 0290 116 902, 0403 555 516, sales@petersontravel.com.au