Breaking News

Trending right now:
Description
 
Feb 07, 2014

ബഹ്‌റിനില്‍ രാജാവിനെ അപമാനിച്ചാല്‍ ഇനി കടുത്ത ശിക്ഷ

image ബഹ്‌റിന്‍ രാജാവിനെ പൊതുവേദിയില്‍ അപമാനിക്കാര്‍ ശ്രമിക്കുന്നവര്‍ക്ക്‌ പതിനായിരം ദിനാര്‍ പിഴയൊടുക്കണം. ജനാധിപത്യത്തിനായുളള സമരങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയതായി നടപ്പാക്കിയ നിയമത്തിലാണ്‌ രാജാവിനെതിരേയുള്ള കുറ്റങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ നല്‌കാന്‍ ഉത്തരവായത്‌. നേരത്തെ കുവൈറ്റും ഖത്തറും രാജാവിനെ അപമാനിക്കുന്നതിന്‌ ജയില്‍ശിക്ഷ പ്രഖ്യാപിച്ചിരുന്നു.

ഏതെങ്കിലും തരത്തില്‍ രാജാവിനെയോ പതാകയേയോ ഔദ്യോഗികചിഹ്നത്തേയോ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ബഹ്‌റിനില്‍ ആയിരം മുതല്‍ പതിനായിരം ദിനാര്‍ വരെയായിരിക്കും ശിക്ഷ. പുറമെ ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ ജയില്‍ശിക്ഷയുമുണ്ട്‌. നേരത്തെ പത്തു ദിവസം മുതല്‍ ഒരു വര്‍ഷം വരെയുളള ജയില്‍ശിക്ഷയായിരുന്നു ഈ കുറ്റത്തിന്‌.

കഴിഞ്ഞ മൂന്നുവര്‍ഷമായി രാജാവിനെതിരേ പ്രതിഷേധങ്ങളുടെ വേലിയേറ്റമാണ്‌.