Breaking News

Trending right now:
Description
 
Nov 03, 2012

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും കുടുംബസംഗമവും 3, 4 തീയതികളില്‍

image ഡബ്ലിന്‍ സെന്റ്‌. തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഏഴാമത്‌ കുടുംബസംഗമവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും നവംബര്‍ 3, 4 തീയതികളില്‍ നടത്തപ്പെടുന്നു.

3-ാം തീയതി ഡബ്ലിന്‍ ഫെയര്‍ വ്യൂ സ്‌ട്രാന്‍ഡ്‌ ചര്‍ച്ച്‌ ഓഫ്‌ വിസിറ്റേഷന്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 4 മണിവരെയാണ്‌ കുടുംബസംഗമം.

4ാം തീയതി ഡബ്ലിന്‍ സെന്റ്‌ തോമസ്‌ & സെന്റ്‌ ജോണ്‍സ്‌ പള്ളിയിയിലാണ്‌ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നടത്തപെടുന്നത്‌. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ഇടവക വികാരി ഫാ. ജോര്‍ജ്ജ്‌ വര്‍ഗീസും ഫാ. കോശി വൈദ്യനും നേതൃത്വം നല്‍കും. വിശുദ്ധ�കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, നേര്‍ച്ച വിളമ്പ്‌, ആശീര്‍വാദം എന്നിവയാണ്‌ മറ്റു ചടങ്ങുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

വികാരി: റവ. ഫാദര്‍ ജോര്‍ജ്ജ്‌ വര്‍ഗീസ്‌ -0894183328

സെക്രട്ടറി: സതീഷ്‌ -0877584808