Breaking News

Trending right now:
Description
 
Nov 03, 2012

എമിറേറ്റ്‌സ്‌ എയര്‍ലൈന്‍ കേരളത്തിലേക്കുള്ള പുതിയ പാക്കേജ്‌

image ബ്രിസ്‌ബന്‍: ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 26 വരെ ദുബായ്‌ വഴി നാട്ടിലേക്ക്‌ പോകുന്നതിന്‌ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍ പുതിയ പാക്കേജ്‌ പ്രഖ്യാപിച്ചു. 1070 മുതല്‍ 1089 ഡോളര്‍ വരെയാണ്‌ നിരക്ക്‌. 30 കിലോ ലഗേജും എമിറേറ്റ്‌സ്‌ എയര്‍ലൈന്‍ നല്‍കും.

മെല്‍ബണ്‍ -അഡ്‌ലൈഡ്‌ 1070 ഡോളര്‍, ബ്രിസ്‌ബന്‍ - സിഡ്‌നി 1089 ഡോളര്‍ എന്നിങ്ങനെയാണ്‌ നിരക്കുകള്‍. രണ്ടു യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്നതാണ്‌ നിബന്ധന. നവംബര്‍ അഞ്ചുവരെയാണ്‌ ഓഫറിന്റെ കാലാവധി.