Breaking News

Trending right now:
Description
 
Feb 06, 2014

കാന്‍സറില്‍നിന്ന്‌ സുഖം പ്രാപിച്ചുവെന്ന്‌ നടന്‍ ജിഷ്‌ണു

Evana Peter
image കാന്‍സര്‍ ബാധിതനായിരുന്നുവെന്നും ചികിത്സയിലൂടെ പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ആറു മാസത്തെ ചികിത്സ വേണമെന്നും നടന്‍ ജിഷ്‌ണു. പഴയകാലനായകന്‍ രാഘവന്റെ മകനാണ്‌.

ദൈവാധീനത്താലും മറ്റുള്ളവരുടെ പ്രാര്‍ത്ഥനയാലും ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും. തിരികെ വീട്ടിലെത്തിയെന്നും ഏതാനും മണിക്കൂറുകള്‍ക്കു മുമ്പുള്ള ജിഷ്‌ണുവിന്റെ ഫേയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു. കാന്‍സര്‍ബാധിതമായിരുന്ന ട്യൂമര്‍ പൂര്‍ണമായും നീക്കം ചെയ്‌തു. എല്ലാവരുടേയും പ്രാര്‍ത്ഥനയ്‌ക്കും പിന്തുണയ്‌ക്കും ജിഷ്‌ണു നന്ദി പറഞ്ഞു.

കാന്‍സര്‍ ചികിത്സയ്‌ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുകയാണെന്ന്‌ കഴിഞ്ഞ ദിവസം മംമ്‌താ മോഹന്‍ദാസ്‌ കഴിഞ്ഞ ദിവസം ഫേയ്‌സ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. 



നമ്മള്‍ എന്ന സിനിമയിലൂടെ ഭാവനയ്‌ക്കും സിദ്ധാര്‍ത്ഥിനുമൊപ്പം 2002-ലാണ്‌ സിനിമയിലെത്തിയത്‌. മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. ചൂണ്ടി, നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കര മുത്ത്‌, ഓര്‍ഡിനറി, നിദ്ര, ഉസ്‌താദ്‌ ഹോട്ടല്‍, ബാങ്കിംഗ്‌ അവേഴ്‌സ്‌, അന്നും ഇന്നും എന്നും, റബേക്ക ഉതുപ്പ്‌ കിഴക്കേ മല തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.