Breaking News

Trending right now:
Description
 
Feb 06, 2014

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750 വിപണിയിലെത്തുന്നു

image ആഡംബര ബൈക്ക്‌ പ്രേമികളുടെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. മാര്‍ച്ച്‌ 1 മുതല്‍ കൊച്ചി ഉള്‍പ്പെടെ രാജ്യത്തെമ്പാടുമുള്ള 13 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന്‌ സ്‌ട്രീറ്റ്‌ 750 ബുക്ക്‌ ചെയ്യാം. 4.1 ലക്ഷം രൂപയാണ്‌ ദില്ലിയിലെ എക്‌സ്‌ ഷോറും വില.
നഗരയാത്രകള്‍ക്കു വേണ്ടിക്കൂടി പ്രത്യേകമായി ഡിസൈന്‍ ചെയ്‌ത ലിക്വിഡ്‌ കൂള്‍ഡ്‌ റെവലൂഷന്‍ എക്‌സ്‌ വി-ട്വിന്‍ എഞ്ചിനാണ്‌ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750 ക്ക്‌ കരുത്തു പകരുന്നത്‌. സുഗമമായ 6-സ്‌പീഡ്‌ ട്രാന്‍സ്‌മിഷന്‍, കഫേസ്റ്റൈല്‍ സ്‌പീഡ്‌ സ്‌ക്രീന്‍, ബ്ലാക്ക്‌ എക്‌സോസ്റ്റ്‌ സിസ്റ്റം, പ്രീമിയം സാപ്പര്‍ ടയര്‍ എന്നിവയാണ്‌ സ്‌ട്രീറ്റ്‌ 750യുടെ മറ്റ്‌ പ്രത്യേകതകള്‍.


ഹരിയാനയിലെ ബാവലിലുള്ള ഹാര്‍ലി ഡേവിഡ്‌സണിന്റെ അസംബ്ലി യൂണിറ്റില്‍ നിര്‍മ്മിച്ച്‌ വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന ബൈക്കാണ്‌ സ്‌ട്രീറ്റ്‌ 750. ഹാര്‍ലി ഡേവിഡ്‌സണിന്റെ 12 മോഡലുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്‌.