Breaking News

Trending right now:
Description
 
Feb 06, 2014

മാര്‍ എപ്പിഫാനിയോ​സിന്റെ അഞ്ചാം ഓര്‍മ്മപ്പെ​രുന്നാള്‍ ഫെബ്രുവരി 14, 15 തീയതികളില്‍

Johnson Punchakkonam
image

കൊല്ലം, തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ അഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 14, 15 ദിവസങ്ങളില്‍ മാതൃ ഇടവകയായ ചെങ്കുളം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ആചരിക്കുന്നു.
15ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 9ന് അനുസ്മരണ സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഡോ. എം.കുര്യന്‍ തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. ഐസക്ക് ബി. പ്രകാശ്, ട്രസ്റി റോയി ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അവാര്‍ഡ്ദാനം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കുമെന്ന് വികാരി ഫാ. മാത്യു ഏബ്രഹാം അറിയിച്ചു.