Breaking News

Trending right now:
Description
 
Feb 05, 2014

മൈ ഹീറോ "പിണറായി വിജയന്‍" ബിന്ദു കൃഷ്‌ണ

image

പെണ്ണുങ്ങളെപ്പറ്റി പണ്ടേ പുരുഷന്മാര്‍ക്കുള്ള പരാതിയാണ്‌ കുശുമ്പില്‍ പെണ്ണുങ്ങള്‌ പേറ്റന്റ്‌ എടുത്തിരിക്കുകയാണെന്ന്‌. ഇത്തിരി കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാല്‍ പെണ്ണുങ്ങള്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുമെന്നും എന്നിട്ടു പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു നടക്കുമെന്നുമായിരുന്നു ആണുങ്ങളുടെ പരാതി.

ലോകത്തെ സകല കുഴപ്പങ്ങള്‍ക്കും കാരണം ഈ കുശുമ്പാണെന്നും അതിനാല്‍ കുശുമ്പില്‍ നിന്ന്‌ മോചനം നേടാനാണ്‌ സ്‌ത്രീ ജന്മം എന്ന പുണ്യജന്മത്തിന്റെ കര്‍ത്തവ്യമെന്നു തിരിച്ചറിഞ്ഞാണ്‌ കോണ്‍ഗ്രസിന്റെ പടനായിക ബിന്ദുകൃഷ്‌ണയും പാര്‍ട്ടികളും സ്‌ത്രീ സുരക്ഷ യാത്ര സംഘടിപ്പിച്ചത്‌.
പിണറായി സഖാവ്‌ കേരള രക്ഷിക്കാന്‍ ഇറങ്ങുമ്പോള്‍ പെണ്ണുങ്ങളുടെ കാര്യം ഞങ്ങള്‍ക്ക്‌ വിട്ടു തന്നേക്കു എന്നു പറഞ്ഞാണ്‌ നമ്മുടെ ബിന്ദു കൃഷ്‌ണ ഈ യാത്ര ഏറ്റെടുത്തത്‌. പക്ഷേ യാത്ര പാതിയാകുന്നതിന്‌ മുമ്പ്‌ സാക്ഷാല്‍ ബിന്ദുവിന്റെ കുശുമ്പും കുന്നായ്‌മയും പുറത്തുച്ചാടി പോയി.
ബിന്ദു കൃഷ്‌ണയ്‌ക്കു കുശുമ്പ്‌ നല്ല സാരി ഉടുത്ത വന്ന സഹയാത്രികരോടല്ല. സാക്ഷാല്‍ പിണറായി വിജയനോടു തന്നെ.
എങ്ങനെ കുശുമ്പിക്കാതിരിക്കും കേരളത്തിലെ പോലീസുകാര്‍ പോലീസ്‌ മന്ത്രി രമേശ്‌ ചെന്നിത്തലയുടെ വരെ മൈക്ക്‌ വേണമെങ്കില്‍ ചെന്നിത്തല പ്രസംഗിക്കുമ്പോള്‍ പോലും ഓഫ്‌ ചെയ്യും. പേടിയില്ലന്നേ ഈ പോലീസിന്‌ കോണ്‍ഗ്രസിനെ . എന്നാല്‍ പിണറായിയുടെ മൈക്ക്‌ ഓഫ്‌ ചെയ്യണമെങ്കില്‍ ഇത്തിരി വിറയ്‌ക്കും. അതാണ്‌ പിണറായിയും ചെന്നിത്തലയും തമ്മിലുള്ള വ്യത്യാസം.
ഇനി കാര്യത്തിലേക്കു വരാം. മാനന്തവാടിയില്‍ സമയം തെറ്റിച്ചു പ്രസംഗിച്ച ബിന്ദുവിന്റെ മൈക്ക്‌ ഏതൊ ഒരു പോലീസ്‌ ഓഫ്‌ ചെയ്‌തു നിയമം നടപ്പിലാക്കുവാന്‍ നോക്കി. അപ്പോഴാണ്‌ ബിന്ദു കൃഷ്‌ണ കേരളത്തിലെ ചുണക്കുട്ടനായ രാഷ്ട്രീയക്കാരനാരാണെന്നു തിരിച്ചറിഞ്ഞത്‌. മാറ്റാരുമല്ല സാക്ഷാല്‍ പിണറായി.

ആണുങ്ങളാണ്‌ പ്രസംഗിച്ചതെങ്കില്‍ പോലീസുകാരന്‍ മൈക്ക്‌ ഓഫ്‌ ചെയ്യുമോ എന്നാണ്‌ പാവമൊരു പെണ്ണായ ബിന്ദു കൃഷ്‌ണ ചോദിക്കുന്നത്‌. പെണ്ണുങ്ങളോടു എന്തുമാവാമല്ലോ ഇനി അടുത്ത ചോദ്യം പിണറായിയുടെ മൈക്ക്‌ ഓഫ്‌ ചെയ്യാമോ. അതായത്‌ കോണ്‍ഗ്രസിലെ ആണുങ്ങളുടെ ശൗര്യത്തില്‍ ബിന്ദു കൃഷ്‌ണയ്‌ക്ക്‌ പോലും വിശ്വാസമില്ല. ഒരു അധികാര പദവിയും ഇല്ലാത്ത പാവം പിണറായിയാണ്‌ ബിന്ദുവിന്റെ ഹീറോ.
     
അപ്പോഴുണ്ടായ ഒരു അസൂയ അഥവാ കുശുമ്പെന്ന്‌ ചില അസൂയക്കാര്‍ പറഞ്ഞു പരത്തുമെങ്കിലും അതല്ല അവിടെ സംഭവിച്ചത്‌. ബിന്ദു ഒരുനിമിഷം പിണറായിയാണ്‌ താനെന്ന്‌ ചിന്തിച്ചു പോയി. അടുത്ത നിമിഷം അലറി പോയി തൊപ്പി തെറിപ്പിക്കും പോലീസുകാരാ.................
എന്റെ ഹീറോ ഉമ്മന്‍ചാണ്ടിയല്ല, ചെന്നിത്തലയല്ല സാക്ഷാല്‍ പിണറായി സഖാവ്‌ ഇന്നു ഇടറുന്ന കണ്‌ഠത്തോടെ ബിന്ദു കൃഷ്‌ണ പ്രഖ്യാപിച്ചുപ്പോള്‍ കേരളം ലൈവായി കേട്ടു.