Breaking News

Trending right now:
Description
 
Feb 05, 2014

ഗ്ലോബല്‍ മലയാളം തുണച്ചു,സുഫിയാന്‌ ഇഖാമ തിരിച്ചുകിട്ടി

image
മലപ്പുറം സ്വദേശി സുഫിയാന്‌ തന്റെ ഇഖാമ തിരിച്ചു കിട്ടുവാന്‍ ഗ്ലോബല്‍ മലയാളം ന്യൂസും ഫെയ്‌സ്‌ബുക്കും തുണച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ സുഫിയാന്റെ ഇഖാമ നഷ്ടപ്പെട്ടത്‌. കാസര്‍ഗോഡ്‌ സ്വദേശി അഷറഫിന്‌ അല്‍ക്കൊബാറിലെ പ്രശസ്‌തമായ ഷോപ്പിംങ്ങ്‌ മാളിനു സമീപം നിലത്തു കിടന്നാണ്‌ സുഫിയാന്റെ ഇഖാമ ലഭിച്ചത്‌. ഉടന്‍ തന്നെ സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി ജില്ലാപ്രസിഡന്റുമായ റഷീദ്‌ വാലത്തിനെ ഇഖാമയുടെ അവകാശികളെ കണ്ടെത്തുവാന്‍ ഏല്‌പ്പിക്കുകയായിരുന്നു. ഗ്ലോബല്‍ മലയാളത്തില്‍ വന്ന വാര്‍ത്ത സാമൂഹിക പ്രവര്‍ത്തകയായ ഷീബ രാമചന്ദ്രന്‍ ഷെയര്‍ ചെയ്‌തിരുന്നു. സുഫിയാന്റെ സുഹൃത്ത്‌ ഷെറീഫ്‌ ഈ വാര്‍ത്ത കണ്ടാണ്‌ റഷീദുമായി ബന്ധപ്പെട്ടത്‌.

മലപ്പുറത്തെ ഒരു ട്രാവല്‍ ഏജന്‍സി വഴി സൗദിയില്‍ ഏഴുമാസം മുമ്പാണ്‌ ഇയാള്‍ ലേബറായി എത്തിച്ചേര്‍ന്നത്‌. ആയിരത്തിഅന്‍പതു സൗദി റിയാല്‍ ശമ്പളമായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ വെറും എഴുനൂറ്റി അന്‍പതു റിയാലാണ്‌ ഇയാള്‍ക്ക്‌ ശമ്പളമായി ലഭിച്ചിരുന്നത്‌. ചിലവുകളും മറ്റും കഴിഞ്ഞു ലഭിക്കുക അയ്യായിരം രൂപയില്‍ താഴെയാണ്‌. ഇതിനിടയിലാണ്‌ ഇഖാമ നഷ്ടമായത്‌. ഇഖാമ പുതിയതു ലഭിക്കാന്‍ ഇരട്ടിയില്‍ അധികം സൗദി റിയാല്‍ കമ്പനിയില്‍ അടയ്‌ക്കണെമെന്നു അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ആകെ ദുരിതകയത്തിലായ സുഫിയാനെ സുഹൃത്തു ഇഖാമ കളഞ്ഞു കിട്ടിയ വാര്‍ത്ത അറിയിച്ചതിനെ തുടര്‍ന്നു ജിദ്ദയില്‍ നിന്ന്‌ അര്‍ദ്ദരാത്രിയില്‍ തന്നെ ബന്ധപ്പെടുകയായിരുന്നു.
തന്റെ ഇഖാമ കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും സുഫിയാന്‍ നന്ദി അറിയിച്ചു.