Breaking News

Trending right now:
Description
 
Feb 04, 2014

ആര്‍ച്ച്‌ ബിഷപ്‌ മോര്‍ സേവേറിയോസ്‌ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു

image
ഓസ്‌ട്രേലിയ: ക്‌നാനായ ആര്‍ച്ച്‌ബിഷപ്‌ മോര്‍ സേവേറിയോസ്‌ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനത്തിനെത്തുന്നു. മാര്‍ച്ച്‌ 11 മുതല്‍ 21 വരെയാണ്‌ സന്ദര്‍ശനം. ലിഡ്‌കോബെയില്‍ നടക്കുന്ന ക്‌നാനായ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ബിഷപ്പ്‌ ഓസ്‌ട്രേലിയയിലെ വിവിധ പ്രധാന സിറ്റികളിലെ ക്‌നാനായ പള്ളികളില്‍ സന്ദര്‍ശനം നടത്തും.

സിഡ്‌നിയില്‍ പതിനൊന്നിന്‌ വൈകുന്നേരം എട്ടരയ്‌ക്ക്‌ എത്തുന്ന തിരുമേനി പതിമൂന്നിന്‌ കാന്‍ബെറയിലെത്തും. പതിനഞ്ചിന്‌ ലിഡ്‌കോബെയിലെ സെന്റ്‌ എഫ്രേംസ്‌ ഹാളില്‍ നടക്കുന്ന ക്‌നാനായ സമ്മേളനത്തില്‍ സംബന്ധിക്കും. വൈകുന്നേരം ക്‌നാനായ വനിതകള്‍ നേതൃത്വത്തില്‍ തയാറാക്കുന്ന പരമ്പരാഗത ക്‌നാനായ വിരുന്നു സല്‍ക്കാരത്തില്‍ പങ്കുച്ചേരും.
പതിനാറിന്‌ സെന്റ്‌ മേരീസ്‌ ജാക്കോബൈറ്റ്‌ പള്ളിയില്‍ കുര്‍ബാന. 21-നാണ്‌ മെല്‍ബണ്‍ സന്ദര്‍ശനം. മെല്‍ബണ്‌ പുറമെ, അഡിലെയ്‌ഡ്‌, പെര്‍ത്ത്‌ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം ഏപ്രില്‍ ഏഴിന്‌ കേരളത്തിലേക്കു മടങ്ങും.