Breaking News

Trending right now:
Description
 
Feb 04, 2014

യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജിയന്‍ ജനറല്‍ ബോഡി യോഗവും കമ്മിറ്റിയും ശനിയാഴ്‌ച

Alex Varghese
image
മാഞ്ചസ്‌റ്റര്‍ : യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജിയന്റെ ജനറല്‍ ബോഡി യോഗവും കമ്മിറ്റിയും 8-ാം തിയതി ശനിയാഴ്‌ച രാവിലെ 11 മണിയ്‌ക്ക്‌ നടത്തപ്പെടുന്നു. യുക്‌മ കലാമേളയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തുക എന്നുള്ളതാണ്‌ പ്രധാന അജണ്ട. അംഗങ്ങളായ അസോസിയേഷനുകളുടെ അഭിപ്രായങ്ങള്‍ തേടുക, യുകെ മലയാളി സമൂഹം നേരിടുന്നതും ബ്രിട്ടീഷ്‌, ഇന്ത്യന്‍, കേരള ഗവണ്‍മെന്റുകള്‍ക്കുമുമ്പാകെ അവതരിപ്പിക്കേണ്ടുന്നതുമായ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, മലയാളികളുടെ അടുത്ത തലമുറ മോശമായ കൂട്ടുകെട്ടുകളില്‍ വീഴാതെയിരിക്കാന്‍ അസോസിയേഷനുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍, മലയാളികളുടെ പൈതൃക സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിനും അത്‌ വരും തലമുറകളിലേയ്‌ക്ക്‌ പകരുന്നതിനും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, അവ എങ്ങനെ നടപ്പാക്കാം എന്നതിനേക്കുറിച്ച്‌ ആലോചിക്കുക തുടങ്ങിയവയാണ്‌ അജണ്ടയിലെ മറ്റു കാര്യങ്ങള്‍.
ഇതിനായി എല്ലാ അംഗ അസോസിയേഷനുകളിലെ യുക്‌മ പ്രതിനിധികളേയും അസോസിയേഷന്‍ പ്രസിഡന്റ്‌ സെക്രട്ടറിമാരേയും ക്ഷണിക്കുന്നതായി അറിയിക്കുന്നു.
എത്തിച്ചേരേണ്ട വിലാസം : 44 BEVERLEY ROAD BOLTON BL14DT
For more details, contact,
Secretary & PRO അഡ്വ. സിജു ജോസഫ്‌ 07951453134
യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജിയന്‍