Breaking News

Trending right now:
Description
 
Feb 04, 2014

സൈലന്റ്‌വാലിയില്‍ സന്ദര്‍ശകര്‍ക്ക്‌ കര്‍ശന നിയന്ത്രണം

image മണ്ണാര്‍ക്കാട്‌: സൈലന്റ്‌വാലിയില്‍ സന്ദര്‍ശകര്‍ക്ക്‌ കര്‍ശനനിയന്ത്രണം. വേനല്‍ കനത്തതിനാലാണ്‌ ഈ മാസം മുതല്‍ ബഫര്‍സോണിലേക്കുള്ള സന്ദര്‍ശനത്തിന്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. അടുത്ത നാലുമാസം വേനല്‍ ശക്തമാകുമെന്നതിനാല്‍ കാട്ടുതീ തടയുന്നതിനുവേണ്ടിക്കൂടിയാണ്‌ മുന്‍കരുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന്‌ സൈലന്റ്‌വാലി വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ വെള്ളംതേടി അലയുന്ന വന്യമൃഗങ്ങളുടെ ഇടയില്‍പ്പെടാതിരിക്കാനും ഈ മുന്‍കരുതല്‍ സഹായിക്കും. എല്ലാവര്‍ഷവും ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ വനംവകുപ്പ്‌ ഇങ്ങനെ നടപടി സ്വീകരിക്കാറുണ്ട്‌.