Breaking News

Trending right now:
Description
 
Nov 02, 2012

ഭക്തസാഗരമായി പരുമല

image പത്തനംതിട്ട: പരിശുദ്ധ തിരുമേനിയുടെ 110-ാമത്‌ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കാന്‍ പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ഇന്നലെ എത്തിച്ചേര്‍ന്നത്‌ പരുമലയെ ഭക്തസാഗരമാക്കി. ഇന്നായിരുന്നു പരുമല തിരുമേനിയുടെ ഓര്‍മ തിരുന്നാള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ ഇന്നലെ ഉച്ചയോടെയാണ്‌ സംഗമിച്ചത്‌. പൊന്‍കുരിശും മുത്തിക്കടകളുമായി വിശ്വാസികള്‍ അണിനിരന്ന തീര്‍ത്ഥയാത്ര സംഗമം അക്ഷരാര്‍ത്ഥത്തില്‍ പരുമലയെ പുണ്യതീരമാക്കി. ഇന്നലെ വൈകിട്ട്‌ ആയിരങ്ങള്‍ പങ്കെടുത്ത റാസ ഈ വിശുദ്ധനോടുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനം തന്നെയായിരുന്നു. പരിശുദ്ധ കത്തോലിക്ക ബാവയും മെത്രപ്പോലീത്തമാരും ചേര്‍ന്ന്‌ ഇന്ന്‌ രാവിലെ 7.30യോടെ വിശാവാസികള്‍ക്ക്‌ വാഴ്വ്‌ നല്‌കി. ഇതോടനുബന്ധിച്ച്‌ പരിശുദ്ധ മാര്‍ത്തോമ പൗലോസ്‌ ദ്വിതിയന്‍ കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണ വാര്‍ഷിക അനുമോദന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന്‌ വൈകുന്നേരം പെരുന്നാള്‍ കൊടിയിറങ്ങും