Breaking News

Trending right now:
Description
 
Feb 04, 2014

റാപിഡ്‌ എസ്‌ കൊച്ചിയിലെത്തി; മുംബൈ ഷോറൂമില്‍ വില 4.40 കോടി രൂപാ

image ഓസ്റ്റണ്‍ മാര്‍ട്ടിന്റെ ആഡംബര കാറായ റാപിഡ്‌ എസ്‌ കേരളത്തില്‍ എത്തി. ഓസ്റ്റണ്‍ മാര്‍ട്ടിന്‍ ഇതുവരെ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും ശേഷിയുള്ള നാലു ഡോര്‍ കാറായ റാപിഡ്‌ എസിന്‌ 4.40 കോടി രൂപ മുതലാണ്‌ വില. ലോകത്തെ വിപണികളിലെല്ലാം നിലവിലെ റാപിഡ്‌ മോഡലുകളുടെ സ്ഥാനത്ത്‌ ഇനി മുതല്‍ എത്തുന്ന റാപിഡ്‌ എസ്‌ അതിന്റെ രൂപകല്‍പ്പനയും എന്‍ജിനിയറിംഗ്‌ മേന്മയും കൊണ്ട്‌ കൂടുതല്‍ സ്‌പോര്‍ട്ട്‌സ്‌ സ്വഭാവം കൂടി കൈവരിച്ചിരിക്കുകയാണ്‌. ഇതിന്റെ എയ്‌റോ ഡൈനാമിക്‌ മെച്ചപ്പെടുത്തലുകളും എടുത്തു പറയേണ്ടതു തന്നെയാണ്‌. ഓസ്റ്റണ്‍ മാര്‍ട്ടിന്റെ മുംബൈയിലെ എസ്‌ക്ലൂസീവ്‌ ഡീലറായ പെര്‍ഫോര്‍മന്‍സ്‌ കാര്‍സ്‌ ആണ്‌ റാപിഡ്‌ എസ്‌ കൊച്ചിയിലെത്തിച്ചത്‌. റാപിഡ്‌ എസ്‌-ന്റെ മുംബൈ ഷോറൂമിലെ വില 4.40 കോടി രൂപ മുതലാണ്‌.