Breaking News

Trending right now:
Description
 
Feb 04, 2014

സംസ്ഥാനത്ത്‌ ജനിതകലാബ്‌ സ്ഥാപിക്കുമെന്ന്‌ ആരോഗ്യമന്ത്രി

image ഗര്‍ഭസ്ഥശിശുക്കളിലെ ജനിതകരോഗങ്ങള്‍ കണ്ടെത്തുന്നതിനായി ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്ററില്‍ ജനിറ്റിക്‌ ലാബ്‌ ആരംഭിക്കുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. ഇതിനായി 3.6 കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌ നിലവില്‍ പ്രസവസൗകര്യമുള്ള 44 സര്‍ക്കാര്‍ ആശുപത്രികളില്‍ നവജാതശിശുക്കളുടെ ജനിതക രോഗങ്ങള്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ്‌ നടത്തിവരുന്നുണ്ട്‌. സ്വകാര്യ ആശുപത്രികളുടെയും ക്ലിനിക്കല്‍ ലാബുകളുടെയും ചൂഷണം തടയാന്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ ബില്‍ കൊണ്ടുസാധിക്കുമെന്നും ബില്ല്‌ അടുത്ത സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ അഞ്ചു മെഡിക്കള്‍ കോളജുകളില്‍ വന്ധ്യതാ ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്‌.ആശുപത്രികളില്‍ മരുന്നുകളുടെ വില പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനിതക കാരണങ്ങളാലുണ്ടാകുന്ന അരിവാള്‍ രോഗമുള്ളവര്‍ക്ക്‌ ആവശ്യമായ വൈദ്യസഹായവും ബോധവത്‌കരണവും നല്‍കുന്നുണ്ടെന്നും എ.പി. അബ്ദുള്ളക്കുട്ടി, ശിവദാസന്‍ നായര്‍, ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, പി.ടിഎ. റഹീം, പി.സി. ജോര്‍ജ്‌, കോലിയക്കോട്‌ കൃഷ്‌ണന്‍ നായര്‍, എ. പ്രദീപ്‌കുമാര്‍, എ.കെ. ശശീന്ദ്രന്‍, സി.കെ. നാണു, തോമസ്‌ ഐസക്ക്‌, കെ.ടി. ജലീല്‍, സി.പി. മുഹമ്മദ്‌, എം. ഉമ്മര്‍, പി.സി. വിഷ്‌ണുനാഥ്‌, തേറമ്പില്‍ രാമകൃഷ്‌ണന്‍ എന്നിവരെ മന്ത്രി അറിയിച്ചു. നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ മരുന്നുകുത്തിവച്ചതിനെത്തുടര്‍ന്നു രോഗി മരിക്കാനിടയായ സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തിയിരുന്നു. ജീവന്‍ നഷ്ടപ്പെട്ട രോഗിയുടെ ആശ്രിതര്‍ക്കു സഹായം നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.