Breaking News

Trending right now:
Description
 
Feb 03, 2014

ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍ റോള്‍മെന്റ്‌ ഷിക്കാഗോയിലെ സീറോ മലബാര്‍ കത്തീഡ്രലില്‍ ഫെബ്രുവരി 16-ന്‌

image ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലില്‍ ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍റോള്‍മെന്റ്‌ നടത്തുന്നു. സീറോ മലബാര്‍ കത്തീഡ്രലിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസാണ്‌ (എസ്‌.എം.സി.സി) എന്‍റോള്‍മെന്റിന്‌ നേതൃത്വം കൊടുക്കുന്നത്‌. കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ 2014 ഫെബ്രുവരി 16-ന്‌ ഞായറാഴ്‌ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ ഒന്നു വരെയാണ്‌ ഇത്‌ നടത്തപ്പെടുന്നത്‌.

ലെയ്‌ഡന്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വീസിന്റേയും, ഗെറ്റ്‌ കവേര്‍ഡ്‌ അമേരിക്കയുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ എന്‍ റോള്‍മെന്റ്‌ ഫെയറിലേക്ക്‌ ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. എന്‍ റോള്‍മെന്റ്‌ ഫെയറില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ താഴെപ്പറയുന്ന രേഖകളുമായി വരേണ്ടതാണ്‌.
Age Gender Proof of Residency (State ID), Income Statements, Immigration Status.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ തോട്ടുകണ്ടത്തില്‍ (630 910 6440), സാല്‍ബി ചേന്നോത്ത്‌ (847 800 3570), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).