Breaking News

Trending right now:
Description
 
Feb 03, 2014

മലയാള സിനിമയുടെ സ്വകാര്യ ആഘോഷമായി ആന്‍ അഗസ്റ്റിന്‍ - ജോമോന്‍ വിവാഹം

Evana Peter
image താരനിരകള്‍ ഒഴുകിയെത്തിയ താരവിവാഹമായിരുന്നു ഇന്നലെ ചേര്‍ത്തലക്കാര്‍ കണ്ടത്‌. സുരേഷ്‌ ഗോപി തുടങ്ങിയ തലമുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം പുതുനിരയിലുള്ളവരിലും വിവാഹത്തില്‍ സജീവമായി പങ്കെടുത്തു. ഒരേ നിറമുള്ള സ്ലീവ്‌ലെസ്‌ ഗൗണ്‍ അണിഞ്ഞ്‌ പുതുമുഖ നായികമാരായ മീരാ നന്ദന്‍, അര്‍ച്ചന കവി, ഷംന കാസിം തുടങ്ങിയവരാണ്‌ വധുവിന്റെ സഹായികളായ ഫ്‌ളവര്‍ ഗേള്‍സ്‌ ആയി എത്തിയത്‌.


വിനീത്‌ ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ബ്ലാക്ക്‌ സ്യൂട്ട്‌ അണിഞ്ഞ്‌ വരന്‌ സഹായികളായെത്തിയത്‌. പിതാവിന്റെ സ്ഥാനത്ത്‌ രഞ്‌ജിത്‌ ആന്‍ അഗസ്റ്റിന്റെ കൈപിടിച്ച്‌ വിവാഹവേദിയിലേയ്‌ക്ക്‌ ആനയിച്ചെ. 



സംവിധായകരായ ജോഷി, രഞ്‌ജിത്‌, ലാല്‍ ജോസ്‌, ജോയി മാത്യു, ശ്യാമപ്രസാദ്‌, ഛായാഗ്രാഹകന്‍ പി. സുകുമാര്‍ തുടങ്ങിയവരും വിവാഹത്തിനെത്തി.


 

ജോമോന്റെ ബന്ധുവായ ഫാ.ജോസഫ്‌ ചൂളപ്പറമ്പില്‍ വിവാഹം ആശീര്‍വദിച്ചു. ഫാ.സെബാസ്റ്റ്യന്‍ വാടക്കല്‍, ഫാ.സ്റ്റാന്‍ലി കാട്ടുങ്കല്‍ തയ്യില്‍, ഫാ.തോമസ്‌ മണിയാംകുഴി, ഫാ.സെലസ്റ്റിന്‍ പുത്തന്‍പുരയ്‌ക്കല്‍, ഫാ.ജോസ്‌ അറയ്‌ക്കത്തറ എന്നിവരും പങ്കുചേര്‍ന്നു.