Breaking News

Trending right now:
Description
 
Feb 02, 2014

ഷാര്‍ജയില്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‌ സ്വീകരണം നല്‍കി

Shaiju Chacko
image

ഷാര്‍ജ: ആഗോള കത്തോലിക്കാ സഭ അല്‌മായര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‌ സീറോ മലബാര്‍ കൊയ്‌നോനിയയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ സ്വീകരണം നല്‍കി. പ്രസിഡന്റ്‌ ജോസഫ്‌ ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജോര്‍ജ്‌ കോലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. ജോസഫ്‌ കളം, ജാന്‍സ്‌ അഗസ്റ്റിന്‍, ജസ്റ്റിന്‍ കട്ടക്കയം, റാഫേല്‍ കെ.വി., ജോസ്‌ ജോസഫ്‌ (അജ്‌മാന്‍), മാത്യു സെബാസ്റ്റ്യന്‍, ലെമി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ മറുപടി പ്രസംഗത്തില്‍ തനിക്കു ലഭിച്ച ഈ അംഗീകാരം സഭയിലെ മുഴുവന്‍ അല്‌മായര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നതായും പ്രവാസികളായ അല്‌മായ സഹോദരങ്ങളുടെ ആവശ്യങ്ങളോടൊപ്പം തന്റെ സഹായവും പ്രാര്‍ത്ഥനയും എപ്പോഴുമുണ്ടായിരിക്കുമെന്ന്‌ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ബെന്നി ഇടയാടി സ്വാഗതവും സിനി ഷാജി കൃതജ്ഞതയും പറഞ്ഞു. തോമസ്‌ സെബാസ്റ്റ്യന്‍, ബൈജു കുര്യന്‍, ഷാജി കുര്യാക്കോസ്‌, സുരേഷ്‌ വാടാന, തോമസ്‌ ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്‌
ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‌ ഷാര്‍ജ സീറോ മലബാര്‍ കൊയ്‌നോനിയയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണസമ്മേളനം ജോര്‍ജ്‌ കോലഞ്ചേരി ഉദ്‌ഘാടനം ചെയ്യുന്നു. ഷാജി കുര്യാക്കോസ്‌ (അജ്‌മാന്‍), റാഫേല്‍ കെ.വി., ജോസഫ്‌ കളം, സീറോ മലബാര്‍ കൊയ്‌നോനിയ പ്രസിഡന്റ്‌ ജോസഫ്‌ ചാക്കോ, ബെന്നി ഇടയാടി, ജോ കാവാലം, ജോസ്‌ ജോസഫ്‌ എന്നിവര്‍ സമീപം.