Breaking News

Trending right now:
Description
 
Feb 02, 2014

പോക്കറ്റില്‍ കിടന്ന ഐഫോണിനു തീപിടിച്ച്‌ പെണ്‍കുട്ടിയ്‌ക്ക്‌ പൊള്ളലേറ്റു

image
യു.എസ്‌: അമേരിക്കയില്‍ 13 വയസുള്ള പെണ്‍കുട്ടിയുടെ പോക്കറ്റില്‍ കിടന്ന ആപ്പിളിന്റെ ഐഫോണിനു തീപിടിച്ചു സാരമായി പൊള്ളലേറ്റു. കുട്ടി ക്ലാസില്‍ ഇരിക്കെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന ഐഫോണില്‍ നിന്നും അസ്വാഭാവികമായി ശബ്ദം ഉയരുകയും തുടര്‍ന്നു പുക ഉയരുകയുമാണുണ്ടായത്‌. ഫോണ്‍ പോക്കറ്റില്‍ നിന്നും പുറത്തെടുക്കുന്നതിനു മുമ്പുതന്നെ പാന്റിനു തീപിടിച്ചു. ക്ലാസില്‍ ഉണ്ടായിരുന്ന അധ്യാപിക ഫയര്‍ എസ്റ്റിന്‍ഗ്യൂഷറും, ബ്ലാങ്കെറ്റും ഉപയോഗിച്ചാണ്‌ തീയണച്ചത്‌. ഉടന്‍തന്നെ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോണ്‍ പോക്കറ്റില്‍ കിടന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഷോര്‍ട്ട്‌ സര്‍ക്യൂട്ടായി തീപിടിച്ചതായിരിക്കാമെന്നാണ്‌ പ്രാഥമിക നിഗമനം. കഴിഞ്ഞ നവംബറില്‍ നഡെമോണ്‍സ്‌ട്രേഷനിടെ ഓസ്‌ട്രേലിയയില്‍ ഐഫോണിനു തീപിടിച്ചിരുന്നു.