Breaking News

Trending right now:
Description
 
Feb 02, 2014

പത്തു ശതമാനം മരണങ്ങളും ഹൃദയസ്‌തംഭനം മൂലം

image കേരളത്തില്‍ സംഭവിക്കുന്ന പത്തു ശതമാനം മരണങ്ങള്‍ ഹൃദയസ്‌തംഭനം മൂലമാണെന്ന്‌ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലെ കാര്‍ഡിയോളജി വിഭാഗം അസോസിയേറ്റ്‌ പ്രഫ. ഡോ.കെ. കെ.നാരായണന്‍ നമ്പൂതിരി പറഞ്ഞു. ഇതില്‍ 10 മുതല്‍ 20 ശതമാനം വരെയുള്ള മരണങ്ങള്‍ ആകസ്‌മിക മരണങ്ങളാണ്‌. എന്നാല്‍ ഇതില്‍ പകുതിയോളം മരണങ്ങള്‍ തടയാവുന്നതാണ്‌. 20നും 30നും ഇടയില്‍ പ്രായമുള്ളവരും 60നും 70നും ഇടയില്‍ പ്രായമുള്ളവരുമാണ്‌ കൂടുതലായും ഹൃദയ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്നതെന്ന്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ദിവസവും 1000 പേര്‍ ഹൃദയ സ്‌തംഭനം മൂലം മരിക്കുന്നുവെന്നാണ്‌ കണക്ക്‌. ഇന്ത്യയില്‍ ഇതേക്കുറിച്ച്‌ കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഒരു പരിധി വരെ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ തടയാവുന്നതാണെന്നും ഡോ.കെ.കെ.നാരായണന്‍ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. ഹൃദയസ്‌തംഭനമുണ്ടായി 10 മിനിട്ടിനുള്ളില്‍ വിദഗ്‌ധ ചികിത്സ നല്‌കണം. പിന്നീടുള്ള ഓരോ മിനിട്ട്‌ കഴിയുമ്പോഴും രക്ഷപ്പെടുത്താനുള്ള സാധ്യത 10 ശതമാനം വീതം കുറയും. നെഞ്ചിടിപ്പ്‌ ക്രമാതീതമായി വര്‍ധിക്കുമ്പോഴാണ്‌ ഹൃദയ സ്‌തംഭനം സാധാരണ ഉണ്ടാവുന്നത്‌. 80 ശതമാനം മരണവും ഇങ്ങനെ സംഭവിക്കുന്നതാണ്‌. കുഴഞ്ഞ്‌ വീണ്‌ മൂന്ന്‌ മുതല്‍ ആറ്‌ മിനിട്ടിനുള്ളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.