Breaking News

Trending right now:
Description
 
Feb 01, 2014

ബ്രോണ്‍സ്‌ ഇടവകയില്‍ വിവാഹ ഒരുക്ക സെമിനാര്‍ മാര്‍ച്ച്‌ 21-ന്‌ ആരംഭിക്കുന്നു

image

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നടത്തിവരുന്ന വിവാഹ ഒരുക്ക സെമിനാര്‍ (Pre-Cana Course) ബ്രോണ്‍സ്‌ ഇടവകയില്‍ നടത്തപ്പെടുമെന്ന്‌ വികാരി ജോസ്‌ കണ്ടത്തിക്കുടി അറിയിച്ചു.

നാട്ടില്‍വച്ചോ അമേരിക്കയില്‍വച്ചോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കന്മാര്‍ക്കായാണ്‌ മെമിനാര്‍ നടത്തപ്പെടുക. ഈ സെമിനാറിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഇടവക പള്ളിയില്‍ കാണിക്കേണ്ടതാണ്‌. ബ്രോണ്‍സ്‌ സീറോ മലബാര്‍ പള്ളിയിലെ കപ്പിള്‍ മിനിസ്‌ട്രിയാണ്‌ മാര്‍ച്ച്‌ 21, 22, 23 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കുന്ന സെമിനാറിന്‌ നേതൃത്വം നല്‍കുക. ക്ലാസ്സുകള്‍ നടത്തുന്നത്‌ ഷിക്കാഗോ രൂപതാ പ്രൊക്യൂറേറ്റര്‍ വിനോദ്‌ മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഷാജി സഖറിയ 646 281 8582
ഇ-മെയില്‍ paulshaji@hotmail.com