Breaking News

Trending right now:
Description
 
Feb 01, 2014

ഷിക്കാഗോയില്‍ ലൈഫ്‌ സണ്‍ഡേ ആചരിച്ചു

image ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയിലെ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ലൈഫ്‌ സണ്‍ഡേ ആചരിച്ചു. ജനുവരി 26 ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്‌തു. 9.30-ന്‌ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ ദിവ്യബലി അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്‌തു.

11 മണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യ കാര്‍മികനായിരുന്നു. ഫാ. ബാബു ജോസഫ്‌ എസ്‌.വി.ഡി സന്ദേശം നല്‍കി. തുടര്‍ന്ന്‌ വിവിധ പ്രാര്‍ത്ഥനകളും ജപമാലയും ആരാധനയും നടത്തപ്പെട്ടു.

ഗര്‍ഭഛിദ്രം തടയണമെന്നതാണ്‌ ഈ വര്‍ഷത്തെ ലൈഫ്‌ സണ്‍ഡേയിലൂടെ ആഹ്വാനം ചെയ്‌തത്‌. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അത്‌ നശിപ്പിക്കുവാനും അതിനെതിരേ പ്രവര്‍ത്തിക്കുവാനും മനുഷ്യന്‌ അവകാശമില്ലെന്നും ഉള്ള സന്ദേശങ്ങള്‍ സൂചിപ്പിക്കുന്ന വീഡിയോകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുകയും ഗര്‍ഭഛിദ്രത്തിലൂടെ മരണമടഞ്ഞ കുഞ്ഞുങ്ങളെ ഓര്‍മ്മിക്കുന്നതിനായി വെളുത്ത കുരിശുകള്‍ സ്ഥാപിക്കുകയും ചെയ്‌തിരുന്നു.