Breaking News

Trending right now:
Description
 
Feb 01, 2014

അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‌ ദുബായില്‍ ഊഷ്‌മള വരവേല്‍പ്‌

Shaiju Chacko
image

ദുബായ്‌: ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‌ ദുബായ്‌ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊഷ്‌മള വരവേല്‍പ്‌ നല്‍കി. ജംസ്‌ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണാനുമോദന സമ്മേളനത്തില്‍ ദുബായ്‌ സീറോ മലബാര്‍ കമ്യൂണിറ്റി പ്രസിഡന്റ്‌ സെബാസ്‌റ്റിയന്‍ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ജോര്‍ജ്‌ പൊന്നാടയണിയിച്ചു. ആഗോളതലത്തില്‍ സീറോ മലബാര്‍ സഭ അല്‌മായ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായിരിക്കുന്നുവെന്നും പ്രവാസി ജീവിതത്തിലും സഭയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ ജീവിതം ക്രമീകരിക്കുന്ന വിശ്വാസിസമൂഹം സഭയ്‌ക്കഭിമാനമേകുന്നുവെന്നും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
ഷാര്‍ജ സീറോ മലബാര്‍ കമ്യൂണിറ്റി പ്രസിഡന്റ്‌ ബേബി കെ.കെ., ദുബായ്‌ സീറോ മലബാര്‍ കമ്യൂണിറ്റി ഭാരവാഹികളായ രാജീവ്‌ എബ്രഹാം, ജോഷി മാത്യു, ബെന്നി പുല്ലാട്ട്‌, ടോം കളത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

ഫോട്ടോ അടിക്കുറിപ്പ്‌
ദുബായ്‌ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജംസ്‌ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ മറുപടി പ്രഭാഷണം നടത്തുന്നു. ഷാര്‍ജ സീറോ മലബാര്‍ കമ്യൂണിറ്റി പ്രസിഡന്റ്‌ ബേബി കെ.കെ., ദുബായ്‌ സീറോ മലബാര്‍ കമ്യൂണിറ്റി പ്രസിഡന്റ്‌ സെബാസ്‌റ്റിയന്‍ തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ജോര്‍ജ്‌ എന്നിവര്‍ വേദിയില്‍.