Breaking News

Trending right now:
Description
 
Feb 01, 2014

തൃക്കുന്നത്ത് സെമിനാരിയി​ല്‍ യാക്കോബായ വിഭാഗo അതിക്രമിച്ചു കയറി

Johnson Punchakkonam
image

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗം  അതിക്രമിച്ചു കയറി. രാത്രി 3 മണിയോടെ  ശ്രേഷ്ഠ ബാവയുടെ  നേതൃത്വത്തിൽ 8 മെത്രാന്മാരും 50 അംഗ സംഗവുമാണ്  ദേവാലയത്തിന്റെ പൂട്ട്‌ തല്ലി തകർത്ത് അതിക്രമിച്ചു അകത്തു കയറിയത്.

രാത്രി 3 മണിയോടെ ദേവാലയത്തിന്റെ  പ്രധാന വാതിലിന്‍റെ പൂട്ട് നശിപ്പിച്ച് അന്‍പതോളം പേര്‍ അകത്ത് കടന്നു. ശബ്ദം കേട്ട് എത്തിയ തൃക്കുന്നത്ത് സെമിനാരി മാനേജര്‍ യാക്കോബ് അച്ചനെ അക്രമികൾ ആക്രമിച്ചു. തലയ്ക്ക് പരുക്ക് പറ്റിയ അച്ഛനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  കോടതിയുടെ വിലക്ക് ലoങ്കിച്ച് കുര്‍ബ്ബാന ചൊല്ലിയ ശ്രേഷ്ഠ ബാവയെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

തര്‍ക്കങ്ങള്‍ നീതിന്യായ കോടതിയുടെ തീരുമാനത്തിലൂടെ പരിഹരിക്കുന്ന രീതിയില്‍ നിന്ന്‌ വ്യതിചലിച്ച്‌ നീതിനിഷേധത്തിലൂടെ അരാജകത്വം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നവരെ പ്രാത്സാഹിപ്പിക്കരുതെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.അക്രമത്തിലൂടെ ജുഡീഷ്യറിയെ നിര്‍വീര്യമാക്കാഌള്ള നീക്കം നടത്തുന്നവര്‍ സമൂഹത്തിന്‌ ചെയ്യുന്ന ദ്രാഹം തിരിച്ചറിഞ്ഞ്‌ അവരെ ഒറ്റപ്പെടുത്തേണ്ടത്‌ സമൂഹത്തില്‍ സമാധാനം പുലരണമെന്ന്‌ ആഗ്രഹിക്കുന്ന ഏവരുടെയും ആവശ്യമാണെന്ന്‌ പരിശുദ്ധ ബാവാ അഭിപ്രായപ്പെട്ടു. നീതിനടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ന്നും ശുഷ്‌ക്കാന്തി കാണിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പരിശുദ്ധ ബാവാ കൂട്ടി ചേര്‍ത്തു.

കോടതിയുടെ വിലക്ക് ലoങ്കിച്ച് കുര്‍ബ്ബാന ചൊല്ലിയ ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ വെച്ചാണ് ബാവയെ അറസ്റ്റ് ചെയ്തത്. കോടതിയുടെ വിലക്ക് ലംഘിച്ച് യാക്കോബായ വിഭാഗം പ്രാർത്ഥനക്ക് എത്തിയതിനെത്തുടർന്നാണ് അറസ്റ്റ് . സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം.

അനധികൃതമായി പള്ളികയ്യേറി സംഘര്‍ഷം സൃഷ്‌ടിച്ച്‌ ഇല്ലാത്ത അവകാശം സ്ഥാപിക്കാനായി പാത്രിയര്‍ക്കീസ്‌ വിഭാഗം നടത്തുന്ന നീക്കം തടയാഌം, പൂര്‍വ്വസ്ഥിതി പുന:സ്ഥാപിക്കാഌം അധികൃതര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന്‌ കണ്ടനാട്‌ വെസ്റ്റ്‌ മെത്രാപ്പോലീത്താ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ ഒരുതരത്തില്‍ പ്രസ്‌താവന നടത്തുകയും അതിനോട്‌ യാതൊരു പൊരുത്തവുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ്‌ അവരുടെ ശൈലി. വിവിധ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിഷേധ നിലപാട്‌ സ്വീകരിക്കുന്നതും പറഞ്ഞവാക്കുകളില്‍നിന്ന്‌ പിന്മാറുന്നതും പാത്രിര്‍ക്കീസ്‌ വിഭാഗമാണ്‌.

കോടതി വിധികൾ ഞങ്ങൾക്ക് ബാധകമല്ല എന്ന രീതിയിൽ ദേവാലയം കയ്യേറി സംഘർഷം സൃഷ്ട്ടിക്കുവാനുള്ള ശ്രമം വിലപ്പൊവില്ലെന്നു സഭാ വൈദീക ട്രസ്റ്റി ഫാ. ഡോക്ടർ ജോണ്‍സ് എബ്രഹാം കൊനാട്ട് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പു അടുത്ത വേളയിൽ ദേവാലയങ്ങളിൽ പ്രശ്നം സൃഷ്ട്ടിച്ചു ക്രമ സമാധാന പ്രശ്നം ഉണ്ടാക്കുവാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമാണിതെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കോരസണ്‍ വര്‍ഗ്ഗീസ് , പി.ഐ. ജോയി , പോള്‍ കറുകപ്പള്ളില്‍, തോമസ് രാജന്‍ , എന്നിവര്‍ പ്രസ്ഥാവിച്ചു.

കോടതി വിധികള്‍ മാനിക്കപ്പെടണം, അതു നടപ്പിലാക്കുന്നത്  തടസ്സപ്പെടുത്തുന്നത് മനുഷ്യ സംസ്‌കാരത്തിനു ചേര്‍ന്നതല്ല. നീതിക്കുവേണ്ടി പോരാടുവാനാണ് നിയമ സംവിധാനങ്ങളും വിശ്വാസ ആചാരങ്ങളും നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്, അമേരിക്കയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.