Breaking News

Trending right now:
Description
 
Nov 01, 2012

തന്നെ അപമാനിക്കാന്‍ശ്രമിച്ച 19 കാരന്‍ മാപ്പുപറഞ്ഞതായി സുനന്ദപുഷ്‌കര്‍

image കേന്ദ്രമന്ത്രി ശശിതരൂരിന്‌ നല്‍കിയ സ്വീകരണ പരിപാടിക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചത്‌ 19 കാരനെന്നു സുനന്ദ പുഷ്‌കര്‍. കുടുംബസമേതം വന്നു മാപ്പു പറഞ്ഞതിനാലാണ്‌ പൊലീസില്‍ പരാതി കൊടുക്കാത്തതെന്ന്‌ സുനന്ദ എന്‍ഡി ടിവിയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ 19-കാരന്റെ ഭാവിയെ ദോഷമായി ബാധിക്കുമെന്ന്‌ ബന്ധുക്കള്‍ കേണപേക്ഷിച്ചതിനാലാണ്‌ പരാതി കൊടുക്കാതെ താന്‍ മാപ്പു കൊടുത്തതെന്നും സുനന്ദ പറഞ്ഞു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ പത്തൊന്‍പതുകാരനും കുടുംബവും കോണ്‍ഗ്രസുകാരല്ലെന്നും സുനന്ദ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചയ്‌ക്കാണ്‌ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തെത്തിയ ശശി തരൂരിന്‌ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ്‌ സുനന്ദ പുഷ്‌കറിന്‌ നേരെ അപമാനശ്രമം ഉണ്ടായത്‌. തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാളിനു നേരേ സുനന്ദ പ്രതികരിക്കുകയും കൈ തട്ടി മാറ്റുകയും ചെയ്‌തിരുന്നു. ഈ സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ വിവാദമായിരുന്നു. എന്നാല്‍ സുനന്ദ ഇതു സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ജനങ്ങളും ശശി തരൂരിനെ അഭിനന്ദിക്കുന്നതിനിടെയാണ്‌ മര്യാദകെട്ട പെരുമാറ്റം ഉണ്ടായത്‌. എനിക്കു വേദനിച്ചു. ടെലിവിഷന്‍ ദൃശ്യങ്ങളില്‍നിന്ന്‌ ഇതിനു കാരണക്കാരനായ 19കാരനെ കണ്ടത്തുകയും ചെയ്‌തു. പക്ഷേ, കേസൊന്നും കൊടുക്കുന്നില്ല. കാരണം അയാള്‍ കുറ്റം സമ്മതിച്ചു. നിരുപാധികം മാപ്പു പറഞ്ഞു. തെറ്റു ചെയ്‌തുപോയെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും അയാള്‍ പറഞ്ഞതു ഞാന്‍ വിശ്വസിക്കുകയാണ്‌. അവനെ ജയിലില്‍ കയറ്റി ഭാവിയും ജീവിതവും തകര്‍ക്കാന്‍ എനിക്കു താത്‌പര്യമില്ല. അതുകൊണ്ട്‌ ഇനി കേസിനൊന്നും പോകുന്നില്ല. എന്തുചെയ്യാന്‍..! ചില ആളുകള്‍ ഇങ്ങനെയാണ്‌. ലോകകപ്പ്‌ മത്സരസമയത്തും ഇങ്ങനെയൊരു അനുഭവം ഉണ്ടായതായും സുനന്ദ പുഷ്‌കര്‍ പറഞ്ഞു.