Breaking News

Trending right now:
Description
 
Nov 01, 2012

ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഹിന്ദിയും ചൈനീസും നിര്‍ബന്ധമാക്കും

image ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഹിന്ദിയും ചൈനീസും പഠിക്കാന്‍ ഒരുങ്ങുന്നു. ഏഷ്യന്‍ മേഖലയിലെ സാമ്പത്തിക സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ തങ്ങളുടെ വിദ്യാര്‍ഥികളെ സജ്ജരാക്കുകയാണ്‌ ഇതിലൂടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. ഇതനുസരിച്ച്‌ ഹിന്ദിയും ചൈനീസും അടക്കം നാല്‌ ഏഷ്യന്‍ ഭാഷകളാണാണ്‌ ഓസീസ്‌ സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നത്‌. ഇന്തോനേഷ്യനും ജാപ്പനീസുമാണ്‌ മറ്റുള്ളവ. ഇവയില്‍ ഏതെങ്കിലും ഭാഷ ഓസ്‌ട്രേലിയന്‍ കുട്ടികള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നാണ്‌ അധികൃതരുടെ അഭിപ്രായം. ടെലിവിഷന്‍ ചാനലുകളുമായി സഹകരിച്ച്‌ കൂടുതല്‍ ഏഷ്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാനുള്ള ആലോചനയുമുണ്ട്‌