Breaking News

Trending right now:
Description
 
Jan 31, 2014

സാംസങിന്റെ സ്‌മാര്‍ട്ട്‌ എയര്‍കണ്ടീഷണറുകള്‍

image സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ നെക്‌സ്റ്റ്‌ ജെനറേഷന്‍ സ്‌മാര്‍ട്ട്‌ എയര്‍കണ്ടീഷണറുകള്‍ വിപണിയിലെത്തിച്ചു. ത്രികോണാകൃതിയിലുള്ള ബോഡി ഡിസൈനോടു കൂടിയ പുതിയ സ്‌മാര്‍ട്ട്‌ ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ എയര്‍കണ്ടീഷണര്‍ സീരീസ്‌ മികച്ച പ്രവര്‍ത്തനത്തിനു പുറമേ ലളിതമായ ഇന്‍സ്റ്റലേഷനും ക്ലീനിങും ഉറപ്പ്‌ നല്‍കുന്നു.

പരമ്പരാഗത എയര്‍കണ്ടീഷണറുകളെക്കാള്‍ 26 ശതമാനം വേഗത്തില്‍ തണുപ്പിക്കുന്ന ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കംപ്രസറാണ്‌ പുതിയ സ്‌മാര്‍ട്ട്‌ എയര്‍കണ്ടീഷണറുകളിലുള്ളത്‌. 10 വര്‍ഷവാറണ്ടിയാണ്‌ സാംസങ്‌ ഈ കംപ്രസറിന്‌ നല്‍കുന്നത്‌.

പുതിയ എയര്‍കണ്ടീഷണറിലെ സ്‌മാര്‍ട്ട്‌ ഇന്‍സ്റ്റലേഷന്‍ ഫീച്ചര്‍ ഓട്ടോമാറ്റിക്കായി റഫ്രിജറന്റ്‌ ലെവലുകളും വാല്‍വുകളും പരിശോധിച്ച്‌ ഇന്‍സ്റ്റലേഷന്‍ പിഴവുകളെക്കുറിച്ച്‌ ഉപയോക്താവിന്‌ മുന്നറിയിപ്പ്‌ നല്‍കും.