Breaking News

Trending right now:
Description
 
Jan 31, 2014

സ്‌ട്രാത്‌ഫീല്‍ഡില്‍ ലിറ്റില്‍ തീയേറ്റര്‍ നാളെ മുതല്‍

Vinod Mathai
image സിഡ്‌നിയിലെ സ്‌ട്രാത്‌ഫീല്‍ഡില്‍ കുട്ടികള്‍ക്കായി ലിറ്റില്‍ തീയേറ്റര്‍ തുടങ്ങുന്നു. (70, Home Bush RD, The corner of Church Hill Road, Strathfield). കുട്ടികളിലെ മികവുകള്‍ കണ്ടെത്താനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട്‌ തുടക്കമിട്ടതാണ്‌ മലയാളം ലിറ്റില്‍ തിയേറ്റര്‍.

കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ അദ്ധ്യാപകനായിരുന്ന ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ്‌ തിയേറ്റര്‍ സംഘടിപ്പിക്കുന്നത്‌. രണ്ടു പതിറ്റാണ്ടുകാലം നാടകപരിശീലന രംഗത്ത്‌ അനുഭവസമ്പത്തുള്ള ബാബു കുട്ടികളെ മനസില്‍ കരുതി ചിട്ടപ്പെടുത്തിയതാണ്‌ കേരളശൈലിയിലുള്ള പരിശീലനം. 


സംഗീതക്കുറിച്ചും നാടകത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത്‌ കുട്ടികള്‍ക്ക്‌ സഹായകമാകും.



പന്ത്രണ്ടു മുതല്‍ പതിനഞ്ചു വയസുള്ളവര്‍ക്ക്‌ ലിറ്റില്‍ തീയേറ്ററില്‍ പങ്കെടുക്കാം. മാസത്തില്‍ രണ്ടു മണിക്കൂര്‍ നേരമായിരിക്കും പരിശീലനം. കുട്ടികളുടെ കാഴ്‌ചപ്പാടുകളും ശ്രദ്ധയും ക്രിയാത്മകതയും ഭാവനയും വളര്‍ത്താന്‍ ഇത്‌ സഹായകമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: littlemalayalam@gmail.com