Breaking News

Trending right now:
Description
 
Jan 30, 2014

അസംഘടിതരുടെ ശബ്ദമാകുവാന്‍ ജാസ്‌മിന്‍ഷാ തൃശൂര്‍ പാര്‍ലമെന്റു സീറ്റില്‍ അങ്കത്തിന്‌ ഇറങ്ങും

image

കേരളത്തിലെ അസംഘടിത നഴ്‌സിംഗ്‌ സമൂഹത്തിന്റെ ജിഹ്വയായി മാറിയ ജാസ്‌മിന്‍ ഷാ തൃശൂരില്‍ നിന്ന്‌ ജനവിധി തേടും. യുണൈറ്റഡ്‌ നഴ്‌സസ്‌ അനോസിയേഷന്‍ ഔദ്യോഗികമായി തൃശൂര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

ആരോഗ്യ കേരളം, തൊഴില്‍ സുരക്ഷ, ആരോഗ്യസമൂഹത്തിനു ജനകീയ ബദല്‍ തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാവും യുഎന്‍എ തിരഞ്ഞെടുപ്പിനെ നേരിടുക.
തൃശൂര്‍ ജില്ലയില്‍ മാത്രം യുഎന്‍എയ്‌ക്ക്‌ 27,000പേരാണ്‌ ഔദ്യോഗിക മെമ്പര്‍മാരുള്ളത്‌. ജാസ്‌മിന്‍ ഷാ സ്ഥാനാര്‍ത്ഥിയാണെന്ന വിവരം പ്രഖ്യാപിച്ചു നിമിഷങ്ങള്‍ക്കകം അസംഘടിത മേഖലയിലെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു രംഗത്ത്‌ എത്തിയിട്ടുണ്ട്‌. സിബിസിഇ ടീച്ചഴേസ്‌ അസോസിയേഷന്‍, നോണ്‍ അപ്രൂവ്‌ഡ്‌ ടീച്ചേഴ്‌സ്‌ തുടങ്ങിയ കേരളത്തിലെ നവതൊഴില്‍ മേഖലയിലെ അസംഘടിതര്‍ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവില്‍ കോണ്‍ഗ്രസിന്റെ പി,സി ചാക്കോയാണ്‌ തൃശൂര്‍ എം.പി. ഇടതുപക്ഷത്തിന്റെ സിപിഐയ്‌ക്കാണ്‌ ഇവിടെ സീറ്റ്‌.
എക്കാരനായ പിസി ചാക്കോയ്‌ക്കെതിരെ പാളയത്തില്‍ പട ഇവിടെ ശ്‌കതമാണ്‌. കോണ്‍ഗ്രസിലെ എ ഐ പോര്‌ ജാസ്‌മിനെ തുണയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ. നഴ്‌സിംഗ്‌ സമരത്തിന്‌ ശക്തമായ പിന്തുണ നല്‌കി ഐ ഗ്രൂപ്പ്‌ യുഎന്‍എയക്കുള്ള മാനസിക പിന്തുണ അറിയിച്ചു കഴിഞ്ഞു. ഇത്‌ വോട്ടായി മാറിയാല്‍ തൃശൂര്‍ മണ്ഡലത്തിലില്‍ നിന്നാവും കേരളത്തിന്റെ രാഷ്ട്രീയ ശുദ്ധികലാശം ആരംഭിക്കുക.

മുന്‍ എസ്‌എഫ്‌ഐ ജില്ലാ കമിറ്റി അംഗവുമാണ്‌ ജാസ്‌മിന്‍ഷാ. സിപിഐ- സിപിഎം ബന്ധം അത്ര ഊഷ്‌മളമല്ലാത്ത സാഹചര്യമാണ്‌ തൃശൂരില്‍ പലയിടത്തും. ഇതെല്ലാം ജാസ്‌മിന്‍ഷായുടെ വിജയ പ്രതീക്ഷ കൂട്ടുന്നു. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യവും ഈ യുവതുര്‍ക്കിയുടെ പോരാട്ട വീര്യം വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട്‌ നഴ്‌സുമാരുടെ ശബ്ദമായി മാറിയ ജാസ്‌മിന്‍, നഴ്‌സിംഗ്‌ മേഖലയിലെ ചൂക്ഷണം സമൂഹ മധ്യത്തില്‍ തുറന്നു കാട്ടുകയും നീതിക്കായി പോരാട്ടം തുടരുകയുമാണ്‌. 2000 രൂപയ്‌ക്ക്‌ പണിയെടുത്തിരുന്ന നഴ്‌സുമാരുടെ വേതനനിരക്കുകളില്‍ വര്‍ധനവു വരുത്താനായതും നഴ്‌സുമാര്‍ക്ക്‌ ത്രിഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പിലാക്കുവാന്‍ വിജയിച്ചതും ജാസ്‌മിന്റെ നേതൃഗുണത്തിന്റെ തെളിവാണ്‌. പെണ്‍കുട്ടികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന നഴ്‌സിംഗ്‌ മേഖലയില്‍ ഇവരെ സംഘടിപ്പിക്കാന്‍ സാധിച്ചുവെന്നതു തന്നെ എടുത്തു പറയേണ്ട നേട്ടമാണ്‌.

കേരളത്തിലെ മധ്യവര്‍ഗ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിയുടെ ഗതി നിയന്ത്രിക്കുന്നത്‌ നഴ്‌സിംഗ്‌ സമൂഹമാണ്‌. എന്നാല്‍ അടുത്തകാലത്തു നഴ്‌സിംഗ്‌ മേഖലയില്‍ വിദേശവസരങ്ങള്‍ കുറയുകയും സ്വദേശത്തു നഴ്‌സുമാരെ ചൂക്ഷണം ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്‌. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ക്രീയാത്മകമല്ല. ഇതിനെതിരെയാണ്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ രംഗത്തു വരുന്നത്‌.
ക്രാഫ്‌റ്റിലും അമൃതയിലും ശക്തമായ സമരം നടക്കുകയാണ്‌. രണ്ടുമാസമായി നടക്കുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നു ജനങ്ങള്‍ വിശ്വസിക്കുന്നത്‌. വ്യവസ്ഥിതിയോടാണ്‌ മത്സരിക്കുന്നതെന്നും അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളോടല്ലെന്നു യുഎന്‍എ വ്യക്തമാക്കി.
പ്രവാസി നഴ്‌സുമാരുടെപുനരധിവാസം ഇന്ത്യയിലെ നഴ്‌സിംഗ്‌ സമൂഹത്തിനടക്കം സ്വകാര്യ മേഖലയിലെ പണിയെടുക്കുന്ന പ്രഫഷണലുകള്‍ക്ക്‌ പെന്‍ഷന്‍ തൊഴില്‍ സംരക്ഷണം, ബലരാമന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കുക എന്നിങ്ങനെ കേരളത്തിന്റെ നവതൊഴില്‍ രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ ജാസ്‌മിന്‍ ഷാ അങ്കത്തേരു തെളിക്കുക.