Breaking News

Trending right now:
Description
 
Jan 30, 2014

കേരളത്തിലെ 36 ഹോട്ടലുകള്‍ക്ക്‌ 2014 -ലെ ട്രിപ്പ്‌ അഡൈ്വസര്‍ ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡ്‌

image ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ പോര്‍ട്ടല്‍ ട്രിപ്പ്‌ അഡൈ്വസറിന്റെ 2014-ലെ ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡ്‌ കേരളത്തില്‍ നിന്നുള്ള 36 ഹോട്ടലുകള്‍ക്ക്‌.

ടോപ്പ്‌ ഹോട്ടല്‍സ്‌, ബാര്‍ഗയ്‌ന്‍ ഹോട്ടല്‍സ്‌, ബ്രെഡ്‌&ബ്രേക്ക്‌ഫാസ്റ്റ്‌ ആന്റ്‌ ഇന്‍സ്‌, ഫാമിലി, ലക്ഷ്വറി, റൊമാന്‍സ്‌, സ്‌മോള്‍ ഹോട്ടല്‍ വിഭാഗങ്ങളിലാണ്‌ ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡുകള്‍. ബാര്‍ഗയ്‌ന്‍ ഹോട്ടല്‍സ്‌ വിഭാഗത്തില്‍ വര്‍ക്കല കടലോരത്തെ ബൊത്തീക്ക്‌ ഹോട്ടല്‍ കൈയ ഹൗസ്‌ ഒന്നാം സ്ഥാനം നേടി. ടോപ്പ്‌ ഹോട്ടല്‍ വിഭാഗത്തില്‍ ബേക്കലിലെ ലളിത്‌ റിസോര്‍ട്ട്‌ & സ്‌പാ, സ്‌മോള്‍ ഹോട്ടല്‍ വിഭാഗത്തില്‍ ഓള്‍ഡ്‌ ഹാര്‍ബര്‍ ഹോട്ടല്‍ കൊച്ചി, ടിസാസ്‌ ഇന്‍ കൊച്ചി, ഷാറ്റിയൂ വൂഡ്‌സ്‌ കല്‍പ്പറ്റ, നിരാമയ റിട്രീറ്റ്‌സ്‌ കാര്‍ഡമം ക്ലബ്‌ തേക്കടി, വിവാന്റ ബൈ താജ്‌ കുമരകം, ലേ കൊളോണിയല്‍ കൊച്ചി, ബാര്‍ഗയ്‌ന്‍ ഹോട്ടല്‍ വിഭാഗത്തില്‍ കൈയ ഹൗസ്‌ വര്‍ക്കല, സാജ്‌ഹോം കൊച്ചി, ഗ്രീന്‍വുഡ്‌സ്‌ ബെത്‌ലഹേം കൊച്ചി, കണ്ണൂര്‍ ബീച്ച്‌ ഹൗസ്‌, അശോകം ബീച്ച്‌ റിസോര്‍ട്ട്‌ കണ്ണൂര്‍, ബ്രെഡ്‌&ബ്രേക്ക്‌ഫാസ്റ്റ്‌ ആന്റ്‌ ഇന്‍ വിഭാഗത്തില്‍ എഴാറ ബീച്ച്‌ ഹൗസ്‌ കണ്ണൂര്‍, പന്തളം ഹോം സ്റ്റേ കുമളി, റോയല്‍ മിസ്റ്റ്‌ മൂന്നാര്‍, പെരിയാര്‍ വില്ല കുമളി, ബെല്ല ആര്‍ട്ട്‌ ആന്റ്‌ മെഡിറ്റേഷന്‍ ഹൗസ്‌ ആലപ്പുഴ, ദി ബംഗ്ലാ ഹെരിറ്റേജ്‌ ഹോംസ്റ്റേ കൊച്ചി, ഗ്രീന്‍ ഹൗസ്‌ ഹോം സ്റ്റേ കൊച്ചി, കുടജാദ്രി ബ്രിസില്‍ ഹോംസ്റ്റേ കല്‍പ്പറ്റ തുടങ്ങിയവര്‍ കേരളത്തില്‍ നിന്നുള്ള വിജയികളില്‍ ഉള്‍പ്പെടുന്നു.