Breaking News

Trending right now:
Description
 
Jan 30, 2014

ഗ്ലോറിയ 2014 കരോള്‍ മത്സരത്തില്‍ സെന്റ്‌ തോമസ്‌ കാതോലിക്‌ യൂണിറ്റ്‌ വിജയികള്‍

Vinod Mathai
image ബ്രിസ്‌ബെന്‍: ബ്രിസ്‌ബെയ്‌ന്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 25-ന്‌ വൈകിട്ട്‌ 5 മുതല്‍ 10 വരെ ബ്രിസ്‌ബെയ്‌ന്‍ ആര്‍എന്‍എ ഷോ ഗ്രൗണ്ടില്‍വച്ച്‌ ഗ്ലോറിയ 2014 കരോള്‍ കോംപറ്റീഷന്‍ & ടാലന്റ്‌ ഷോ നടത്തപ്പെട്ടു. പള്ളി വികാരി ഫാദര്‍ സിബി ജോസഫ്‌ അധ്യക്ഷത വഹിച്ച പൊതു യോഗത്തില്‍ കൗണ്‍സിലര്‍മാരായ വിക്കി ഹൊവാര്‍ഡ്‌, അഞ്ചല ഓവന്‍ ടെയ്‌ലര്‍, സെന്റ്‌ തോമസ്‌ കാതോലിക്കാ പള്ളി വികാരി ഫാദര്‍ തോമസ്‌ അരീക്കുഴി, മാര്‍ത്തോമാ പള്ളി വികാരി ഫാദര്‍ ബിജു, സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പള്ളി വികാരി ഫാദര്‍ ജയിംസ്‌ ഫിലിപ്പ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



പള്ളി സെക്രട്ടറി ജെമ്മി വര്‍ഗീസ്‌ സ്വാഗതവും ട്രസ്റ്റി സുനില്‍ പി ഉമ്മന്‍ നന്ദിയും പറഞ്ഞു. ആയിരത്തിമുന്നൂറിലധികം ആളുകള്‍ പങ്കെടുത്ത ഈ പ്രോഗ്രാം ബ്രിസ്‌ബെയ്‌നില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കള്‍ച്ചറല്‍ പ്രോഗ്രാമാണ്‌




പൊതുയോഗത്തിനുശേഷം നടത്തപ്പെട്ട കരോള്‍ കോംപറ്റീഷനില്‍ സെന്റ്‌ തോമസ്‌ കാതോലിക്‌ യൂണിറ്റ്‌ ഒന്നാം സ്ഥാനവും മാര്‍ത്തോമാ ചര്‍ച്ച്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പള്ളി വികാരി ഫാദര്‍ സിബി ജോസഫ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. തുടര്‍ന്ന്‌ യുവി ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌, കോമഡി ഷോ, മാജിക്‌ ഷോ, ഗുജറാത്തി ഡാന്‍സ്‌, പഞ്ചാബി ഭംഗ്ര തുടങ്ങിയ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു.





പരിപാടികള്‍ക്ക്‌ തെരെഞ്ഞെടുത്ത കോ ഓര്‍ഡിനേറ്റേഴ്‌സ്‌ നേതൃത്വം നല്‍കി. വിവിധ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പോടെയാണ്‌ പരിപാടികള്‍ നടത്തപ്പെട്ടത്‌. എല്ലാ സ്‌പോണ്‍സേഴ്‌സിനോടും പരിപാടിയില്‍ പങ്കെടുത്ത ടീമംഗങ്ങളോടും വിവിധ കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സംബന്ധിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.