Breaking News

Trending right now:
Description
 
Jan 30, 2014

മധു മരിച്ചത്‌ ഹാന്റാ വൈറസ്‌ രോഗബാധയേറ്റ്‌ : കേരളത്തിലെ ആദ്യത്തെ മരണം

image തിരുവനന്തപുരം: ടാപ്പിംഗ്‌ തൊഴിലാളിയായ മധു മരിച്ചത്‌ മാരകമായ ഹാന്റാ വൈറസ്‌ രോഗം ബാധിച്ചാണെന്ന്‌ സ്ഥിരീകരിച്ചു. കേരളത്തില്‍ ഈ വൈറസ്‌ ബാധിച്ചുള്ള ആദ്യമരണമാണിത്‌. കഴിഞ്ഞ 14 -നാണ്‌ പാലോട്‌ ഇളവട്ടം സ്വദേശിയായ മധു മരണമടഞ്ഞത്‌. രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ നടത്തിയ പരിശോധനയിലാണ്‌ വൈറസ്‌ രോഗ ബാധ സ്ഥിരീകരിച്ചത്‌.


എലിയുടെ വിസര്‍ജ്യത്തില്‍ നിന്ന്‌ വായുവിലൂടെ പകര്‍ന്നാണ്‌ രോഗം ബാധിക്കുന്നത്‌. എലിപ്പനിയുടെ ലക്ഷണങ്ങളാണ്‌ പ്രധാനമായും കാണ്‌ക്കുന്ന ഈ രോഗം ശ്വാസകോശത്തെയും വൃക്കകളെയുമാണ്‌ ബാധിക്കുക. പനി, ശരീര വേദന തുടങ്ങിയവയുമുണ്ടാകും. ഒരു രോഗിയില്‍ നിന്ന്‌ മറ്റൊരു രോഗിയിലേക്ക്‌ രോഗം പകരില്ലെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.
ഇന്ത്യയില്‍ ആദ്യമായാണ്‌ ഹാന്റാ വൈറസ്‌ രോഗം കണ്ടെത്തിയത്‌ വെല്ലൂരിലാണ്‌.