Breaking News

Trending right now:
Description
 
Nov 01, 2012

ഈ മാസസിക പീഡനം ഇനി വയ്യ, കോതമംഗലത്ത്‌ കൂട്ടരാജി

image കോതമംഗലം: അവകാശങ്ങള്‍ക്കു വേണ്ടി നേഴ്‌സുമാര്‍ നടത്തിയ ജീവന്‍ മരണ പോരാട്ടത്തില്‍ അവസാനം മാനേജ്‌മെന്റ്‌ തന്നെ വിജയം വരിച്ചു. കഠിനമായ മാനസിക പീഡനം സഹിക്കാതെ ഇന്ന്‌ കോതമംഗലം മാര്‍ ബസേലിയോസ്‌ ഹോസ്‌പിറ്റലില്‍ നിന്ന്‌ 21 നേഴ്‌സുമാരാണ്‌ രാജിവച്ചത്‌. സമരം ചെയ്‌ത നേഴ്‌സുമാരെ ആരെയും സ്ഥിരപ്പെടുത്തില്ലന്നെ്‌ മാനേജ്‌മെന്റ്‌ ഗ്ലോബല്‍ മലയാളത്തോട്‌ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ്‌ ഈ കൂട്ടരാജി.

രാജി വച്ച നേഴ്‌സുമാരുടെ ബോണ്ടായി മേടിച്ചു വച്ചിരുന്ന 10000 രൂപ തിരികെ നല്‌കാന്‍ മാനേജ്‌മെന്റ്‌ വിസമതിച്ചിരിക്കുകയാണെന്ന്‌ നേഴ്‌സുമാര്‍ പറയുന്നു. അവര്‍ക്ക്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‌കാതെ മാനേജ്‌മെന്റ്‌ ഒളിച്ചു കളിക്കുകയാണെന്നും നേഴ്‌സുമാര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവും മന്ത്രിമാരും നേരിട്ട്‌ ഇടപെട്ട വിജയകരമായി അവസാനിപ്പിച്ചുവെന്ന്‌ അവകാശപ്പെട്ട ഒരു സമരത്തിന്റെ അവസാനമാണ്‌ നേഴ്‌സുമാര്‍ യാതൊരു നീതിയും ലഭിക്കാതെ പുറത്തു പോകേണ്ടി വന്നിരിക്കുന്നത്‌.





key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur